മത്തായിയുടെ മരണം: നടപടികളിൽ കാലതാമസം, പ്രതിഷേധം ശക്തം
Tuesday, August 4, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച പി.​പി. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും രം​ഗ​ത്ത്.
വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ ഇ​ന്ന​ലെ​യും മ​ത്താ​യി​യു​ടെ അ​രീ​യ്ക്ക​ക്കാ​വി​ലെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് പി​ന്തു​ണ അ​റി​യി​ച്ചു.
വി​വി​ധ രാ​ഷ്ട്രീ​യ​സം​ഘ​ട​ന​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളും ആ​രം​ഭി​ച്ചു.
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ അ​റ​സ്റ്റ് ഇ​തേ​വ​രെ​യും ഉ​ണ്ടാ​കാ​ത്ത​തി​ലാ​ണ് പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത്. ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും കു​ടും​ബം തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.
അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം: വി.​സി.​സെ​ബാ​സ്റ്റ്യ​ൻ
പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ യു​വ​ക​ർ​ഷ​ക​നാ​യ പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ കു​ട​പ്പ​ന​ക്കു​ളം പി.​പി. മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന​ തെ​ന്ന് ഇ​ൻ​ഫാം ദേ​ശീ​യ സെ ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​വ. അ​ഡ്വ.​ വി.​സി.​സെ​ബാ​സ്റ്റ്യ​ൻ ആ​രോ​പി​ച്ചു.

ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി​യും ര​ണ്ടു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തും കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടാ​ൻ വ​നം​വ​കു​പ്പി​നാ​വി​ല്ല.
വ​കു​പ്പു​ത​ല അ​ന്പേ​ഷ​ണ​ത്തി​ൽ ഇ​വ​ർ കു​റ്റ​ക്കാ​രെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ന്പോ​ൾ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. അ​റ​സ്റ്റ് വൈ​കു​ന്ന​ത​നു​സ​രി​ച്ച് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നും രേ​ഖ​ക​ളി​ൽ കൃ​ത്രി​മം സൃ​ഷ്ടി​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ങ്ങും.
ക​സ്റ്റ​ഡി​മ​ര​ണം വ്യ​ക്ത​മാ​യി​ട്ടും തെ​ളി​വു​ശേ​ഖ​ര​ണം തു​ട​രു​ന്നു​വെ​ന്ന് പോ​ലീ​സി​ന്‍റെ വാ​ദ​മു​ഖ​ങ്ങ​ളും മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​നാ​വി​ല്ല. വ​നം​വ​കു​പ്പ് മ​ന്ത്രി​യെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ക്ക​ണം. സ്വ​ന്തം വ​കു​പ്പി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് വ​ന മ​ന്ത്രി​ക്കും ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല.
ജ​ന​പ്ര​തി​നി​ധി​ക​ളി​ലും ക​ർ​ഷ​ക​ർ​ക്ക് വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടു. നി​യ​മ​സ​ഭ​ക​ളി​ൽ നി​യ​മ​ങ്ങ​ൾ നി​ർ​മി​ക്കു​വാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ ക​ർ​ഷ​ക​വി​രു​ദ്ധ അ​ട​വു​ന​യം തി​രു​ത്ത​ണം. കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ളാ​ണ് ക​ർ​ഷ​ക​രു​ടെ​മേ​ൽ നി​ര​ന്ത​രം അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത്.
ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും ഇ​ര​ക​ളാ​യി ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നി​ന്നു​കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്നും മ​നു​ഷ്യ​ജീ​വ​ന് വി​ല​ക​ല്പി​ക്കാ​ത്ത​വ​രെ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു ക​ർ​ഷ​ക​ർ നേ​രി​ടു​മെ​ന്നും വി.​സി. സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണം: അ​ടൂ​ർ പ്ര​കാ​ശ് എം​പി

ചി​റ്റാ​ർ: കു​ട​പ്പ​ന​കു​ളം പി.​പി. മ​ത്താ​യി​യു​ടെ ഘാ​ത​ക​രെ സം​ര​ക്ഷി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി. കു​ട​പ്പ​ന​ക്കു​ള​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​ര​ണ​പ്പെ​ട്ട പി.​പി.​മ​ത്താ​യി​യു​ടെ ഘാ​ത​ക​രു​ടെ പേ​രി​ൽ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹം ചി​റ്റാ​ർ ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സി​ന് മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ത്താ​യി മ​രി​ച്ച​ത് വ​നം വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വ​നം മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ഗൗ​ര​വം കാ​ണി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഏ​ഴ് സി​വി​ൽ വാ​ർ​ഡ​ൻ​മാ​രി​ൽ ഒ​രു വ​നി​ത ഉ​ണ്ടാ​യി​രു​ന്നെ​ന്ന് അ​റി​യു​ന്നു. ഭ​ർ​ത്താ​വ് ന​ഷ്ട​പ്പെ​ട്ട ഒ​രു സ്ത്രീ​യു​ടെ മാ​ന​സി​ക നി​ല മ​ന​സി​ലാ​ക്കി സ​ത്യാ​വ​സ്ഥ പു​റ​ത്ത് പ​റ​യാ​ൻ വ​നി​ത വാ​ർ​ഡ​ൻ ത​യാ​റാ​ക​ണം.
കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും നീ​തി ല​ഭി​ക്കാ​ൻ കോ​ൺ​ഗ്ര​സ് കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. പി.​പി. മ​ത്താ​യി​യു​ടെ സം​സ്കാ​രം ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മു​ന്പോ​ട്ടു വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ. ഷു​ക്കൂ​ർ, കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, പ​ഴ​കു​ളം മ​ധു, കെ​പി​സി​സി അം​ഗം തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ർ, അ​നി​ൽ തോ​മ​സ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, സ​ജി കൊ​ട്ട​യ്ക്കാ​ട്, വി.​ആ​ർ. സോ​ജി മെ​ഴു​വേ​ലി, ടി.​എ​ൻ.​തൃ​ദീ​പ്, ത​ണ്ണി​ത്തോ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ൻ ഏ​ഴി​ക​ത്ത്, ബ​ഷീ​ർ വെ​ള്ള​ത്ത​റ, ജോ​യ​ൽ മാ​ത്യൂ എ​ന്നി​വ​ർ റി​ലേ സ​ത്യാഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
വ​നം മ​ന്ത്രി കെ. ​രാ​ജു​വി​നെ ജി​ല്ല​യു​ടെ ചുമതലയിൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ സം​ശ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
ഇ​ന്ന് രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ൽ ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ തോ​മ​സ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ടി. ​എ​ൻ. തൃ​ദീ​പ്, ഹ​രി​കു​മാ​ർ പൂ​തം​ങ്ക​ര, ത​ണ്ണി​ത്തോ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ൻ ഏ​ഴി​ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

അന്വേഷണം ഊർജിതമാക്കണം: പി.​സി. ജോ​സ​ഫ്

ചി​റ്റാ​ർ: കു​ട​പ്പ​ന പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. ജോ​സ​ഫ് എ​ക്സ് എം​എ​ൽ​എ.
പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ന്നി ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു തൊ​ട്ടു​വാ​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ള​മ​ട, തോ​മ​സ് പു​ല്ലം​പ​ള്ളി​ൽ, സ​ണ്ണി കൊ​ട്ടാ​ര​ത്തി​ൽ, ഏ​ബ്ര​ഹാം ചെ​ങ്ങ​റ, ജേ​ക്ക​ബ്, ഷി​നി മു​ള്ള​രി​ങ്ങാ​ട്ട്, റ്റോ​ബി തോ​ണി​ക്ക​ട​വി​ൽ, തോ​മ​സ്, ജോ​ണി​ക്കു​ട്ടി തെ​ക്കേ​ൽ, ദാ​നി​യേ​ൽ മേ​പ്ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​രി​ച്ച മ​ത്താ​യി​യു​ടെ വീ​ട് പാ​ർ​ട്ടി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

അ​നൂ​പ് ജേ​ക്ക​ബ് വീട് സന്ദർശിച്ചു

ചി​റ്റാ​ർ: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ മരിച്ച മ​ത്താ​യിയുടെ ഭവനം അനൂപ് ജേക്കബ് എംഎൽഎ സന്ദർശിച്ചു. കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്ക കു​ട​പ്പ​ന​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ബ​സ​ലേ​ൽ റ​ന്പാ​ൻ, ത​ണ്ണി​ത്തോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ആ​ശ്ര​മം സു​പ്പീ​രി​യ​ർ യാ​ക്കൂ​ബ് റ​ന്പാ​ൻ, ഫാ. ​സി​നോ​യി റ്റി. ​സാ​മു​വ​ൽ എ​ന്നി​വ​ർ അ​നൂ​പ് ജേ​ക്ക​ബി​നെ അ​റി​യി​ച്ചു.
കേരള കോൺഗ്രസ് ജേക്കബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മേ​മ​ന, ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​കോ​ശി തു​ണ്ടു​പ​റ​ന്പി​ൽ, സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​രി സ​മി​തി​യം​ഗം ഷി​ബു കെ. ​ഏ​ബ്ര​ഹാം ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി ഈ​ശോ, ഷി​ബു സി. ​സാം, സ​ജി ഇ​ടി​ക്കു​ള, രാ​ജ​ൻ പ​ടി​യ​റ, മെ​ഹ​ബൂ​ബ് ഖാ​ൻ, രാ​ജ​ൻ തെ​ക്കേ​വി​ള എ​ന്നി​വ​ർ എം​എ​ൽ​എ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

പ്രതിഷേധിച്ചു

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ലെ ഫാം ​ഉ​ട​മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന​പാ​ല​ക​രെ​യും വ​നം​വ​കു​പ്പി​നെ​യും നി​ര​ന്ത​രം താ​റ​ടി​ച്ചു​കാ​ട്ടാ​ൻ ചി​ല​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളി​ൽ കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് സം​ഘ് പ്ര​തി​ഷേ​ധി​ച്ചു.
മ​ത്താ​യി​യു​ടെ മ​ര​ണ​കാ​ര​ണം പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ണ്.
എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ വ​ന​പാ​ല​ക​രെ ഏ​ക​പ​ക്ഷീ​യ​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ബി. ​നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. ഭ​ദ്ര​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.