32 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്, സ​ന്പ​ർ​ക്ക​ത്തി​ൽ 17 പേ​ർ
Tuesday, August 4, 2020 10:33 PM IST
രോ​ഗ​മു​ക്തി 46 പേ​ർ​ക്ക്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 32 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 17 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രാ​ണ്.
എ​ട്ടു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും, ഏ​ഴു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ഇ​ന്ന​ലെ പോ​സി​റ്റീ​വ​യ​വ​രി​ൽ സ്വ​കാ​ര്യ ദ​ന്ത​ൽ ക്ലീ​നി​ക് ജീ​വ​ന​ക്കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രു​ടെ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ല​വും വ്യ​ക്ത​മാ​യി​ട്ടി​ല്ല.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 1623 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 737 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 46 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്തി 1188 പേ​ർ​ക്കു ല​ഭി​ച്ചു. 433 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.
വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ: പ്ര​മാ​ടം സ്വ​ദേ​ശി (ദു​ബാ​യ്, 69), പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി (അ​ബു​ദാ​ബി, 54), നെ​ല്ലി​ക്ക​പ്പാ​റ സ്വ​ദേ​ശി (ദ​ക്ഷി​ണാ​ഫ്രി​ക്ക, 31), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (ദു​ബാ​യ്, 30), തു​ക​ല​ശേ​രി സ്വ​ദേ​ശി (കു​വൈ​റ്റ്, 30), ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി (മ​സ്ക​റ്റ്, 39), മേ​ലൂ​ട് സ്വ​ദേ​ശി (ഷാ​ർ​ജ, 30), മാ​മ്മൂ​ട് സ്വ​ദേ​ശി (മ​സ്ക​റ്റ്, 63).
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ: ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (ആ​ന്ധ്രാ​പ്ര​ദേ​ശ്, 30), ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി (ബം​ഗ​ളൂ​രു, 32), ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (ബം​ഗ​ളൂ​രു, 22), കൊ​ടു​മ​ണ്‍ സ്വ​ദേ​ശി (ഉ​ത്ത​ർ​പ്ര​ദേ​ശ്, 29), മ​ണ്ണ​ടി സ്വ​ദേ​ശി (ല​ഡാ​ക്ക്, 39), ത​ട്ട സ്വ​ദേ​ശി (ചെ​ന്നൈ, 67), പു​ല്ലാ​ട് സ്വ​ദേ​ശി (ത​മി​ഴ്നാ​ട്, 40).ക്ല​സ്റ്റ​റു​ക​ളി​ൽ സ​ന്പ​ർ​ക്ക​വ്യാ​പ​നം

കു​ന്പ​ഴ​യി​ൽ 320, അ​ടൂ​രി​ൽ 100
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​വ്യാ​പ​നം കു​ന്പ​ഴ, അ​ടൂ​ർ, കോ​ട്ടാ​ങ്ങ​ൽ ക്ല​സ്റ്റ​റു​ക​ളി​ലു​ണ്ട്. കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ ആ​റു​പേ​രാ​ണ് പു​തി​യ രോ​ഗി​ക​ൾ. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ മൈ​ല​പ്ര സ്വ​ദേ​ശി​നി​ക​ളാ​ണ്. ര​ണ്ടു​പേ​ർ ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും മ​റ്റൊ​രാ​ൾ പ്ര​മാ​ടം സ്വ​ദേ​ശി​യാ​യ 65 കാ​ര​നു​മാ​ണ്. ഇ​തോ​ടെ കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 320 ലെ​ത്തി.
അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ ഇ​ന്ന​ലെ ഇ​ന്ന​ലെ മൂ​ന്നു​പേ​ർ​ക്കു കൂ​ടി​യാ​ണ് രോ​ഗം. പ​ള്ളി​ക്ക​ൽ 15 -ാം വാ​ർ​ഡി​ൽ പ​ഴ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ള്ളി​ക്കോ​ട് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
അ​ടൂ​രി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ ഇ​ന്ന​ലെ ഒ​രു പോ​സി​റ്റീ​വ് കേ​സു കൂ​ടി​യു​ണ്ടാ​യി. ആ​ന​ന്ദ​പ്പ​ള്ളി സ്വ​ദേ​ശി (26)ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ രോ​ഗ​വ്യാ​പ​നം ഇ​തോ​ടെ 100 പേ​രി​ലെ​ത്തി. കോ​ട്ടാ​ങ്ങ​ൽ ക്ല​സ്റ്റ​റി​ൽ ഇ​ന്ന​ലെ ഒ​രാ​ൾ​ക്കു കൂ​ടി​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി (33)ക്കു​ത​ന്നെ​യാ​ണ് രോ​ഗം. ഇ​തോ​ടെ കോ​ട്ടാ​ങ്ങ​ൽ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​ർ 31 ആ​യി. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ 30 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്.
പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച്് രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം ഒ​ന്പ​താ​യി. ഇ​ന്ന​ലെ ഈ ​ക്ല​സ്റ്റ​റി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി രോ​ഗം പി​ടി​പെ​ട്ടു. സ്വ​കാ​ര്യ ആ​ശു​പ​ത്രി ഡോ​ക്ട​റി​ൽ നി​ന്നു വ്യാ​പി​ച്ച രോ​ഗ​ത്തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (31)ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

445 പേ​ർ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 445 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​തി​ൽ 433 പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​ണ്. പു​തു​താ​യി 37 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6793 പേ​രാ​ണ്.
വി​വി​ധ കേ​സു​ക​ളി​ലെ സ​ന്പ​ർ​ക്ക​ത്തി​ൽ 4049 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1260 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 1484 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​ന്ന​ലെ ന​ട​ന്ന​ത് 1096 പ​രി​ശോ​ധ​ന​ക​ൾ
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1096 സ്ര​വ​സാ​ന്പി​ളു​ക​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ശേ​ഖ​രി​ച്ചു. ഇ​തി​ൽ 879 പ​രി​ശോ​ധ​ന​ക​ളും ആ​ർ​ടി​പി​സി​ആ​റി​നു​ള്ള​താ​ണ്. 175 പേ​രി​ൽ റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ന്നു. 42 പേ​രി​ൽ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. 2287 ഫ​ല​ങ്ങ​ളാ​ണ് ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ ല​ഭി​ക്കാ​നു​ള്ള​ത്.