കോ​ൺ​ഗ്ര​സ് വി​മ​ത​രു​ടെ പി​ന്തു​ണ​യി​ൽ പു​റ​മ​റ്റ​ത്ത് സി​പി​എം പ്ര​സി​ഡ​ന്‍റ് ‌
Wednesday, August 5, 2020 10:05 PM IST
കോ​ഴ​ഞ്ചേ​രി: പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി സി​പി​എ​മ്മി​ലെ ഏ​ലി​യാ​മ്മ വ​ർ​ഗീ​സും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കോ​ൺ​ഗ്ര​സ് വി​മ​ത​ൻ ഈ​പ്പ​ൻ പോ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​വ​ർ​ക്കും എ​ട്ടു​വീ​തം വോ​ട്ടു​ക​ൾ ല​ഭി​ച്ചു.
എ​ൽ​ഡി​എ​ഫി​ലെ നാ​ലം​ഗ​ങ്ങ​ൾ​ക്കൊ​പ്പം കോ​ൺ​ഗ്ര​സ് വി​മ​ത​പ​ക്ഷ​ത്തെ നാ​ലു​പേ​രും ചേ​ർ​ന്ന​തോ​ടെ​യാ​ണ് യു​ഡി​എ​ഫി​ന് പ​ഞ്ചാ​യ​ത്തു ഭ​ര​ണ​വും ന​ഷ്ട​മാ​യി.യു​ഡി​എ​ഫി​നു വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന ഭ​ര​ണ​സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളേ തു​ട​ർ​ന്ന് ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.
പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ലെ റേ​ച്ച​ൽ ബോ​ബ​ൻ ധാ​ര​ണ​പ്ര​കാ​രം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.
വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ൺ​ഗ്ര​സി​ലെ വി​നീ​ത് കു​മാ​റി​നെ വി​മ​ത​രും എ​ൽ​ഡി​എ​ഫും ചേ​ർ​ന്ന് അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ ജോ​ളി ജോ​ൺ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കും വി​നീ​ത് കു​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും മ​ത്സ​രി​ച്ചി​രു​ന്നു.
നാ​ല് വോ​ട്ടാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ന്പി​ളി വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. അ​യോ​ഗ്യ​ത ന​ട​പ​ടി നേ​രി​ടു​ന്ന ഇ.​ടി. ര​വി​ക്ക് വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ‌