മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം തു​റ​ന്നു
Thursday, August 6, 2020 9:58 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ്-19 ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ർ കീ​ഴ്‌​വാ​യ്പൂ​ര് ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി.
മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സും ചേ​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​മേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​ഹ​സീ​ൽ​ദാ​ർ എം.​ടി. ജെ​യിം​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് രോ​ഹി​ണി ജോ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ, പ്ര​കാ​ശ് കു​മാ​ർ വ​ട​ക്കേ​മു​റി, അം​ഗ​ങ്ങ​ളാ​യ പ്രി​ൻ​സി കു​രു​വി​ള, റീ​നാ യു​ഗേ​ഷ്, ജേ​ക്ക​ബ് തോ​മ​സ്, മോ​ളി ജോ​യ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സീ​നി​ഷ് പി. ​ജോ​യ്, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ വ​ർ​ഗീ​സ് മാ​ത്യു, അ​ല​ക്‌​സ് ക​ണ്ണ​മ​ല, ജോ​ർ​ജു​കു​ട്ടി പ​രി​യാ​രം, കെ.​ജി. സാ​ബു, സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജി. ​ര​ശ്മി, ഡോ. ​സ്വ​പ്‌​ന ജോ​ർ​ജ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സാം ​കെ. സ​ലാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ, മ​ല്ല​പ്പ​ള്ളി സീ​നി​യ​ർ ചേം​ബ​ർ, മ​ല്ല​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹാ​യ​ങ്ങ​ൾ ച​ട​ങ്ങി​ൽ എം​എ​ൽ​എ ഏ​റ്റു​വാ​ങ്ങി. കോ​വി​ഡ് ആ​ശു​പ​ത്രി​ക്ക് എം​എ​ൽ​എ ന​ൽ​കി​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഏ​റ്റു​വാ​ങ്ങി.

ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​തം

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം കൈ​മാ​റ്റ ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​റി​യി​ച്ചു.
ക​ർ​ശ​ന​മാ​യ കൊ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് കൈ​മാ​റ്റ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​രേ​യും പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.