ജി​ല്ല​യി​ല്‍ 73 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു, 42.57 ല​ക്ഷ​ത്തി​ന്‍റെ കൃ​ഷി​നാ​ശം
Saturday, August 8, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ 73 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. 609 കു​ടും​ബ​ങ്ങ​ളി​ലെ 2101 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ 856 പു​രു​ഷ​ന്‍​മാ​രും 876 സ്ത്രീ​ക​ളും 369 കു​ട്ടി​ക​ളു​മാ​ണ് ഉ​ള്‍​പ്പെ​ടു​ന്നു.

കോ​ന്നി താ​ലൂ​ക്കി​ല്‍ ഏ​ഴ് ക്യാ​മ്പു​ക​ളി​ലാ​യി 97 കു​ടും​ബ​ങ്ങ​ളി​ലെ 269 പേ​രും, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 11 ക്യാ​മ്പു​ക​ളി​ലാ​യി 63 കു​ടും​ബ​ങ്ങ​ളി​ലെ 229 പേ​രും, തി​രു​വ​ല്ല താ​ലൂ​ക്കി​ലെ 30 ക്യാ​മ്പു​ക​ളി​ലാ​യി 258 കു​ടും​ബ​ങ്ങ​ളി​ലെ 899 പേ​രും, റാ​ന്നി താ​ലൂ​ക്കി​ല്‍ 11 ക്യാ​മ്പു​ക​ളാ​യി 82 കു​ടും​ബ​ങ്ങ​ളി​ലെ 404 പേ​രും കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ 14 ക്യാ​മ്പു​ക​ളി​ലാ​യി 109 കു​ടും​ബ​ങ്ങ​ളി​ലെ 360 പേ​രു​മാ​ണ് ക​ഴി​യു​ന്ന​ത്.

അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ നി​ല​വി​ല്‍ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​ട്ടി​ല്ല.ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത മ​ഴ​യി​ല്‍ ജി​ല്ല​യി​ലെ 161 ക​ര്‍​ഷ​ക​ര്‍​ക്ക് 42.57 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു.