പ​ടി​ഞ്ഞാ​റ​ന്‍​മേ​ഖ​ല പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍
Saturday, August 8, 2020 10:28 PM IST
തി​രു​വ​ല്ല: താ​ലൂ​ക്കി​ല്‍ വെ​ള്ള​പ്പൊ​ക്ക​കെ​ടു​തി​ക​ള്‍ അ​തി​രൂ​ക്ഷം. അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം മു​ങ്ങി. പ​ല സ്ഥ​ല​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു. റാ​ന്നി, കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്ത് വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് തി​രു​വ​ല്ല മേ​ഖ​ല​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു തു​ട​ങ്ങി​യ​ത്. തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യി​ലൂ​ടെ വെ​ള്ളം ശ​ക്ത​മാ​യി പു​റ​ത്തേ​ക്കൊ​ഴു​കു​ന്നു​ണ്ടെ​ങ്കി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. മ​ഴ വീ​ണ്ടും ശ​ക്തി​പ്രാ​പി​ച്ചാ​ല്‍ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാം നി​ല​യി​ല്‍ ഇ​നി​യും ഉ​യ​രു​വാ​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​തി​നി​ട​യി​ല്‍ പ​മ്പ ഡാം ​തു​റ​ക്കു​മെ​ന്ന അ​റി​യി​പ്പ് വ​രു​ന്ന​ത് ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. ഉ​യ​ര്‍​ന്ന നി​ല​യി​ല്‍ വെ​ള്ളം കി​ട​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ല്‍ ഡാം ​തു​റ​ന്നാ​ല്‍ വീ​ണ്ടും കെ​ടു​തി​ക​ള്‍ രൂ​ക്ഷ​മാ​ക്കു. പ​മ്പ, മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ല്‍ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കാ​ണ്. മാ​ലി​ന്യ​ങ്ങ​ളും വ​ന​ത്തി​ല്‍ നി​ന്ന് ക​ട​പു​ഴ​കി​യ മ​ര​ങ്ങ​ളും ന​ദി​യി​ലൂ​ടെ ഒ​ഴു​കി വ​രു​ന്നു.

നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, ത​ല​വ​ടി, മാ​ന്നാ​ര്‍, വീ​യ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. നൂ​റു​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് ശ​ക്ത​മാ​യ നീ​ഴൊ​ഴു​ക്കാ​ണ്. നി​ര​ണ​ത്ത് ത​ടം, ഇ​ട​യോ​ടി ചെ​മ്പ്, ഇ​ര​തോ​ട്, ചേ​ന്ന​ങ്ക​രി, അ​യ്യ​ങ്കാ​നാ​രി തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും വെ​ള്ളം നി​റ​ഞ്ഞു. പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന വീ​ടു​ക​ള്‍ ഒ​റ്റ​പ്പെ​ട്ടു. നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ ഇ​ര​തോ​ട് ഭാ​ഗ​ത്തെ ചെ​റു​വ​ഴി​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി, പ്ര​ധാ​ന റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​യി. എ​ട​ത്വ - തി​രു​വ​ല്ല വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.