ഓ​ത​റ​യി​ലെ പേ​രാ​ൽ ക​ട​പു​ഴ​കി
Sunday, August 9, 2020 9:52 PM IST
തി​രു​വ​ല്ല: അ​ര​നൂ​റ്റാ​ണ്ടോ​ളം ഓ​ത​റ പ​ഴ​യ​കാ​വി​ന്‍റെ ഭാ​ഗ​മാ​യി നി​ന്ന പേ​രാ​ൽ​മ​രം ക​ന​ത്ത മ​ഴ​യി​ൽ ക​ട​പു​ഴ​കി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30ഓ​ടെ​യാ​ണ് വ​ന്മ​രം ക​ട​പു​ഴ​കി​യ​ത്. വ​ൻ ശ​ബ്ദ​ത്തോ​ടെ മ​രം ക​ട​പു​ഴ​കി വീ​ണ​ത് സ​മീ​പ​വാ​സി​ക​ളാ​ണ് ആ​ദ്യം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യി​ൽ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും രാ​ത്രി​യി​ൽ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് രാ​വി​ലെ 9.30ഓ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ മ​രം വെ​ട്ടി​നീ​ക്കാ​നാ​രം​ഭി​ച്ചു.

നേ​ര​ത്തേ മ​രം വെ​ട്ടി​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ക​ത്ത് ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടു​ള്ള ഇ​വി​ടെ അ​ടു​ത്തി​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഇ​ന്‍റ​ർ​ലോ​ക്ക് ഇ​ടു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് കോ​ൺ​ക്രീ​റ്റ് കൊ​ണ്ട് പാ​ത്തി​യും നി​ർ​മി​ച്ചി​രു​ന്നു.

പേ​രാ​ൽ നി​ന്ന​തി​ന് അ​ടി​യി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ് മ​റി​ഞ്ഞു വീ​ണ​പ്പോ​ൾ ക​ണ്ട​ത്. ക​ട​പു​ഴ​കി​യ മ​രം രാ​വി​ലെ വെ​ട്ടാ​നാ​രം​ഭി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

അ​ഗ്നി​ര​ക്ഷാ സേ​ന​യ്ക്ക് പു​റ​മേ നാ​ട്ടു​കാ​രു​ടെ ശ്ര​മ​ദാ​ന​ത്തി​നൊ​പ്പം ത​ടി​മു​റി​ക്കു​ന്ന അ​ഞ്ച് യ​ന്ത്ര​ങ്ങ​ളും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഒ​രു യ​ന്ത്ര​വും ഉ​പ​യോ​ഗി​ച്ചു. വി​ദ​ഗ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​മു​ണ്ടാ​യി​ട്ടും രാ​ത്രി ഏ​ഴോ​ടെ​യാ​ണ് പേ​രാ​ൽ​മ​രം വെ​ട്ടി​മാ​റ്റു​ന്ന​ത് പൂ​ർ​ത്തി​യാ​ക്കി​യ​ത്. കൂ​റ്റ​ൻ ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ ജെ​സി​ബി​യും ടി​പ്പ​റും ഉ​പ​യോ​ഗി​ച്ച് റോ​ഡ് പു​റ​മ്പോ​ക്കി​ലേ​ക്ക് മാ​റ്റി.

മ​രം വീ​ഴു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പാ​ണ് ഓ​ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആം​ബു​ല​ൻ​സ് ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​ത്. ഒ​ഇ​എം പ​ബ്ലി​ക് സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വി​ടെ ക​ഴി​ഞ്ഞി​രു​ന്ന​വ​രെ​യു​മാ​യി ഐ​ജി​ഒ കാ​ന്പ​സി​ലെ മ​റ്റൊ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക് ആം​ബു​ല​ൻ​സി​ൽ മാ​റ്റു​ക​യാ​യി​രു​ന്നു.