കു​ട്ട​നാ​ടി​നു കൈ​ത്താ​ങ്ങാ​ക​ണം: മാ​ർ പെ​രു​ന്തോ​ട്ടം
Monday, August 10, 2020 10:19 PM IST
ച​ങ്ങ​​നാ​​ശേ​​രി: മ​ഴ​ക്കെ​ടു​തി​യി​ൽ ബു​​ദ്ധി​​മു​​ട്ടു​​ന്ന കു​​ട്ട​​നാ​​ട​​ൻ ജ​​ന​​ത​​യ്ക്കു കൈ​​ത്താ​​ങ്ങാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ എ​​ല്ലാ​​വ​​രും ഒ​​റ്റ​​ക്കെ​​ട്ടാ​​യി പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രും​​ന്തോ​​ട്ടം. വെ​ബി​​നാ​​റി​​ലൂ​​ടെ ന​​ട​​ത്തി​​യ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. അ​​ല്മാ​​യ​​രും വൈ​​ദി​​ക​​രും ഒ​​റ്റ​​ക്കെ​​ട്ടാ​​യി സ​​ഭ​​യോ​​ടൊ​​ത്ത് ലോ​​ക ന​ന്മ​യ്ക്കാ​​യ് കൈ​​കോ​​ർ​​ക്ക​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് ആ​​ഹ്വാ​​നം ചെ​​യ്തു.
പ്ര​​കൃ​ തി​​ക്ഷോ​​ഭ​​ങ്ങ​​ളു​​ടേ​​യും ദു​​രി​​ത രോ​​ഗ​​ങ്ങ​​ളു​​ടേ​​യും കാ​​ല​​ത്ത് ദൈ​​വ​​ത്തി​​ലാ​​ശ്ര​യി​​ച്ച് മു​​ന്നേ​​റ​​ണ​​മെ​​ന്ന് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​യി​​ൽ ഓ​​ർ​​മി​പ്പി​​ച്ചു. കോ​​വി​​ഡ് കാ​​ല​​ത്തെ ആ​​ത്മീ​​യ വെ​​ല്ലു​​വി​​ളി​​ക​​ൾ എ​​ന്ന വി​​ഷ​യ​​ത്തി​​ൽ ഫാ. ​​ജി​​സ​​ൻ പോ​​ൾ വേ​​ങ്ങാ​​ശേ​​രി ക്ലാ​​സ് ന​​യി​​ച്ചു. പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലി​​ന്‍റെ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളു​​ടെ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ക​​ണ്‍​വീ​​ന​​ർ​ന്മാ​​രാ​​യ ത​​ങ്ക​​ച്ച​​ൻ പൊ​​ൻ​​മാ​ങ്ക​​ൽ, ജ​യിം​​സ് ഇ​​ല​​വു​​ങ്ക​​ൽ, വി.​​ജെ.​ ലാ​​ലി, ജോ​​ബ് മൈ​​ക്കി​​ൾ, ലാ​​ലി ഇ​​ള​​പ്പു​ങ്ക​​ൽ, ഷി​​ജോ മാ​​ത്യു, സി​​ബി​​ച്ച​​ൻ മു​​ക്കാ​​ട​​ൻ, ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ർ എ​​ന്നി​​വ​​ർ അ​​വ​​ത​​രി​​പ്പി​​ച്ചു.
റ​​ബ​​ർ ആ​​ക്‌​ട് നി​​ർ​​ത്താ​​ലാ​​ക്കാ​​നു​​ള്ള കേ​​ന്ദ്ര സ​​ർ​​ക്കാ​രി​​ന്‍റെ നീ​​ക്ക​​ത്തി​​നെ​​തി​​രെ വി.​​ജെ.​ ലാ​​ലി​​യും സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം അ​​ട്ടി​മ​​റി​​ക്കാ​​നു​​ള്ള സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ നീ​​ക്ക​​ത്തി​​നെ​​തി​​രെ വ​​ർ​​ഗീ​​സ് ആ​​ന്‍റ​ണി​​യും പ്ര​​മേ​​യ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.
സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വൈ​​സ് ചാ​​ൻ​​സി​​ല​​ർ ഡോ.​​സാ​​ബു തോ​​മ​​സ്, വി​​കാ​​രി ജ​​ന​​റാ​​ളു​മാ​രാ​​യ മോ​​ണ്‍.​ തോ​​മ​​സ് പാ​​ടി​​യ​​ത്ത്, മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​ ​ഡൊ​​മി​​നി​​ക്ക് ജോ​​സ​​ഫ്, ഡോ.​ ​രേ​​ഖാ മാ​​ത്യൂ​​സ്, ആ​​ന്‍റ​​ണി തോ​​മ​​സ് മ​​ല​​യി​​ൽ, സു​​രേ​​ഷ് അ​​ന്പൂ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.