ഓ​ൺ​ലൈ​നി​ൽ ക്ലാ​സ് പി​ടി​എ​ക​ൾ
Monday, August 10, 2020 10:22 PM IST
ക​ട​മ്മ​നി​ട്ട: വി​ദ്യാ​ല​യാ​നു​ഭ​വം വീ​ട്ടി​ൽ ഒ​രു​ക്കി​യ ക​ട​മ്മ​നി​ട്ട ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളോ​ടൊ​പ്പം വി​ദൂ​ര സം​വേ​ദ​ന സാ​ധ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക്ലാ​സു​ക​ളു​ടെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ദി​നാ​ച​ര​ണ​ങ്ങ​ൾ പ​ഠ​നാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യാ​ണ് ന​ല്കി വ​രു​ന്ന​ത്. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ കു​ട്ടി​ക​ളു​മാ​യും ര​ക്ഷി​താ​ക്ക​ളു​മാ​യും അ​ധ്യാ​പ​ക​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു. അ​ധ്യാ​പി​ക​മാ​രാ​യ രോ​ഷ്നി എ​സ്. നാ​യ​ർ, ര​ജ​നി ആ​ർ. പി​ള്ള, ഡി. ​സോ​ണി​മ, പ്ര​ഭ എ​ന്നി​വ​ർ പ്ര​ഥ​മാ​ധ്യാ​പി​ക വി. ​ബി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു. ക്ലാ​സ് പി​ടി​എ​യ്ക്ക് പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​നു പി. ​ജോ​ൺ, മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ഭ നേ​തൃ​ത്വം ന​ല്കി.