20 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്, രോ​ഗ​മു​ക്ത​ർ 30 ‌
Tuesday, August 11, 2020 9:58 PM IST
സ​ന്പ​ർ​ക്ക​രോ​ഗി​ക​ൾ 12 ‌
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 20 പേ​ർ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​തി​ൽ 12 പേ​രും പ്രാ​ദേ​ശി​ക​മാ​യ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ട​ർ​ന്ന​വ​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു​പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ര​ണ്ടു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​രു​മാ​ണ്.
ഇ​ന്ന​ലെ 30 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. 1616 പേ​ർ ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യി.
ഇ​ന്ന​ലെ​വ​രെ 1824 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ ​തി​ൽ 849 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 206 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.
199 പേ​ർ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ഏ​ഴു​പേ​ർ വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​ണ്.
226 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​തി​ൽ 27 പേ​രെ ഇ​ന്ന​ലെ പു​തു​താ​യി പ്ര​വേ​ശി​പ്പി​ച്ച​വ​രാ​ണ്. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 4807 പേ​രു​ൾ​പ്പെ​ടെ 7618 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ‌
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ർ: കു​ന്പ​ഴ സ്വ​ദേ​ശി (സൗ​ദി, 31), കോ​ന്നി സ്വ​ദേ​ശി (ഷാ​ർ​ജ, 30), മ​ഞ്ഞ​നി​ക്ക​ര സ്വ​ദേ​ശി (ഷാ​ർ​ജ, 46), തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​നി (ഷാ​ർ​ജ, 35), ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി (ദു​ബാ​യ്, 29), നെ​ടു​ന്പ്രം സ്വ​ദേ​ശി (യു​എ​ഇ, 30).‌
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ: പൂ​ങ്കാ​വ് സ്വ​ദേ​ശി (ബീ​ഹാ​ർ, 22), പ​റ​ക്കോ​ട് സ്വ​ദേ​ശി (ബം​ഗ​ളൂ​രു, 25). ‌