മ​ണ​ൽ നീ​ക്കം ചെ​യ്തു; പ​മ്പാ​ന​ദി​യി​ല്‍ ഒ​ഴു​ക്ക് സു​ഗ​മ​മാ​യി
Wednesday, August 12, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: പ​ന്പാ​ന​ദി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും ചെ​ളി​യും നേ​ര​ത്തെ നീ​ക്കം ചെ​യ്യാ​നാ​യ​തി​ലൂ​ടെ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​നാ​യെ​ന്ന് ജി​ല്ലാ ഭാ​ര​ണ​കൂ​ടം. ഇ​തി​ലൂ​ടെ ജ​ല​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക​യും ന​ദി കൂ​ടു​ത​ൽ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്തു.‌

പ​മ്പാ ഡാം ​തു​റ​ന്നി​ട്ടും പ​മ്പ​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ വെ​ള്ളം ക​യ​റി​യ​തു​മി​ല്ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യാ​ണ് മ​ണ​ൽ നീ​ക്കി മു​ന്നൊ​രു​ക്കം ന​ട​ത്തി​യ​ത്.

അ​തി​തീ​വ്ര മ​ഴ​യെ​ത്തു​ട​ര്‍​ന്ന് പ​മ്പ ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ ആ​റു ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തോ​ടെ മ​റ്റൊ​രു പ്ര​ള​യ​മാ​ണ് പ​മ്പ​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍, ആ​ശ​ങ്ക​പ്പെ​ട്ട​തു​പോ​ലെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

പ​മ്പാ​ന​ദി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ല്‍ അ​തീ​വ്ര മ​ഴ​യ്ക്ക് മു​മ്പു​ത​ന്നെ നീ​ക്കം ചെ​യ്തി​രു​ന്ന​തി​നാ​ല്‍ ഡാ​മി​ല്‍ നി​ന്നും തു​റ​ന്നു​വി​ട്ട വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​യി.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ള​യ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണു സ​ഹാ​യ​ക​മാ​യ​ത്. ‌

ന​ദി​യി​ലെ മ​ണ​ല്‍, മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത് ഇ​തു​വ​രെ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പ​മ്പാ-​ത്രി​വേ​ണി​യെ ബാ​ധി​ക്കാ​തെ പോ​യ​തി​നു സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് പ​റ​ഞ്ഞു. ‌

74,500 ക്യു​ബി​ക് മീ​റ്റ​ര്‍ മ​ണ​ല്‍, മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​തു​വ​രെ നീ​ക്കം ചെ​യ്ത​ത്.
പ​മ്പ-​ത്രി​വേ​ണി​യി​ലെ 2.2 കി​ലോ​മീ​റ്റ​ര്‍ സ്ഥ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വൃ​ത്തി​യാ​ക്കി​യ​ത്. 2020 ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ച്ച പ്ര​വ​ര്‍​ത്ത​നം ജൂ​ലൈ അ​വ​സാ​ന​മാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 17,500 ട്ര​ക്ക് മ​ണ​ല്‍, മാ​ലി​ന്യ​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത്.

പ​മ്പ - ത്രി​വേ​ണി​യി​ലെ മാ​ലി​ന്യം നീ​ക്ക​ലി​നു പു​റ​മേ പ​മ്പ ഉ​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നു പ്ര​ധാ​ന ന​ദി​ക​ളി​ലെ 44 ക​ട​വു​ക​ളി​ല്‍ നി​ന്നും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. ‌

റാ​ന്നി താ​ലൂ​ക്കി​ല്‍ 26, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ ആ​റ്, അ​ടൂ​ര്‍ താ​ലൂ​ക്ക് ര​ണ്ട്, കോ​ന്നി താ​ലൂ​ക്ക് ര​ണ്ട്, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​റ്, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ര​ണ്ട് എ​ന്നീ ക​ട​വു​ക​ളി​ലെ ഭൂ​രി​ഭാ​ഗം ക​ട​വു​ക​ളി​ലും അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു ക​ഴി​ഞ്ഞു. ഇ​നി കു​റ​ച്ചു ക​ട​വു​ക​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ലാ​ണ് പൂ​ര്‍​ത്തി​യാ​കു​വാ​നു​ള്ള​ത്.

പ​ന്പ​യി​ൽ എ​സ്ഡി​ആ​ര്‍​എ​ഫ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മാ​റ്റു​ന്ന മ​ണ​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള വ​നം വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്തു ത​ന്നെ​യാ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ‌