മഴക്കെടുതി: 16.827 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം ‌
Wednesday, August 12, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച വ​രെ​യു​ള്ള നാ​ലു ദി​വ​സ​ങ്ങ​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 16.827 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​യി കൃ​ഷി വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്ക്.
ജി​ല്ല​യി​ല്‍ 6776 ക​ര്‍​ഷ​ക​രു​ടെ 450.74 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ കൃ​ഷി​ക​ള്‍​ക്കാ​ണു നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. തി​രു​വ​ല്ല​യി​ൽ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നാ​യി​ട്ടി​ല്ല. ‌
വാ​ഴ, നെ​ല്ല്, പ​ച്ച​ക്ക​റി, റ​ബ​ർ, തെ​ങ്ങ്, കു​രു​മു​ള​ക്, കി​ഴ​ങ്ങ് വ​ര്‍​ഗ​ങ്ങ​ള്‍, മ​ര​ച്ചീ​നി, വെ​റ്റി​ല​ക്കൊ​ടി, ഇ​ഞ്ചി, മ​ഞ്ഞ​ള്‍, കൊ​ക്കോ, ക​രി​മ്പ്, ജാ​തി എ​ന്നീ വി​ള​ക​ള്‍​ക്കാ​ണ് പ്ര​ധാ​ന​മാ​യും നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ‌
പ​ന്ത​ളം, പ​ള​ളി​ക്ക​ല്‍, തോ​ന്ന​ല്ലൂ​ര്‍, ആ​റ​ന്മു​ള, കു​ള​ന​ട, മെ​ഴു​വേ​ലി, തു​മ്പ​മ​ണ്‍, തെ​ക്കേ​ക്ക​ര, മ​ല്ല​പ്പു​ഴ​ശേ​രി, ചെ​റു​കോ​ല്‍, കോ​യി​പ്രം, പു​റ​മ​റ്റം, നി​ര​ണം, മ​ല്ല​പ്പ​ള്ളി, കോ​ട്ടാ​ങ്ങ​ല്‍, ക​ല്ലൂ​പ്പാ​റ, കു​ന്ന​ന്താ​നം, ഏ​നാ​ദി​മം​ഗ​ലം, കൊ​ടു​മ​ണ്‍, കോ​ന്നി, മൈ​ല​പ്ര, പ്ര​മാ​ടം, വ​ള്ളി​ക്കോ​ട്, റാ​ന്നി അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി, വ​ട​ശേ​രി​ക്ക​ര, തോ​ട്ട​മ​ണ്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കൃ​ഷി​നാ​ശം നി​ല​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. തി​രു​വ​ല്ല താ​ലൂ​ക്കി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ‌

‌ന​ഷ്ട​പ​രി​ഹാ​രം അ​പേ​ക്ഷ​ക​ൾ കൃ​ഷി​ഭ​വ​നി​ൽ ന​ൽ​ക​ണം ‌

പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷ​ത്തി​ല്‍ കൃ​ഷി ന​ശി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ പ​രി​ധി​യി​ലു​ള്ള കൃ​ഷി​ഭ​വ​നി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.
കൃ​ഷി ഭ​വ​നി​ല്‍​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൃ​ഷി​ഇ​ട​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് നാ​ശ​ന​ഷ്ടം എ​ത്ര​യെ​ന്ന് വി​ല​യി​രു​ത്തും.
പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ ഗ​ണ​ത്തി​ല്‍​പെ​ടു​ന്ന​തി​ന് അ​തി​ന്‍റെ നി​ര​ക്കി​ലു​ള്ള തു​ക​യും വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് എ​ടു​ത്തി​ട്ടു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് ആ ​നി​ര​ക്കി​ലു​ള്ള തു​ക​യും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കും. ‌