പോ​പ്പു​ല​ർ ത​ട്ടി​പ്പ്: പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ തു​ട​രും; സി​ബി​ഐ വ​രും​വ​രെ പോലീസ് അ​ന്വേ​ഷ​ണം
Tuesday, September 15, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സ് സി​ബി​ഐ​യ്ക്കു വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചെ​ങ്കി​ലും നി​ല​വി​ലെ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനായി വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്.
ത​ട്ടി​പ്പി​ന്‍റെ വ​ഴി​ക​ൾ ഏ​റെ​ക്കു​റെ മു​ഴു​വ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തി​ന്‍റെ വി​ശ​ദ​വി​വ​രം സ​ർ​ക്കാ​രി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ വ്യ​ക്ത​മാ​ക്കി.
സം​സ്ഥാ​ന​ത്തി​ന​ക​ത്തും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​മാ​യി പ്ര​തി​ക​ൾ സാ​ന്പ​ത്തി​ക ഇ​ട​പാ​ടും നി​ക്ഷേ​പ​വും ന​ട​ത്തി​യി​ട്ടു​ള്ള​തി​നാ​ലാ​ണ് സി​ബി​ഐ​യെ അ​ന്വേ​ഷ​ണം ഏ​ല്പി​ക്കു​ന്ന​തി​നോ​ടു സ​ർ​ക്കാ​രും യോ​ജി​ച്ച​ത്. ഡി​ജി​പി ഇ​തു സം​ബ​ന്ധി​ച്ചു ന​ൽ​കി​യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ത​ട്ടി​പ്പി​നേ തു​ട​ർ​ന്ന് രാ​ജ്യം വി​ടാ​നൊ​രു​ങ്ങി​യ പ്ര​തി​ക​ളെ കു​ടു​ക്കാ​നാ​യ​ത് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു നേ​ട്ട​മാ​കു​ക​യാ​യി​രു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല​ട​ക്കം പ്ര​തി​ക​ളെ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ തി​രി​കെ എ​ത്തി​ച്ച​ത്.
പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി 28 വ​രെയാണ് നീ​ട്ടിയിട്ടുള്ളത്. തെ​ളി​വെ​ടു​പ്പി​നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നു​മാ​യി ക​ഴി​ഞ്ഞ ഏ​ഴി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടി​യ നാ​ലു പ്ര​തി​ക​ളെ​യും തി​രി​കെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നു റി​മാ​ൻ​ഡ് നീ​ട്ടു​ക​യാ​യി​രു​ന്നു. പോ​പ്പു​ല​ർ ഉ​ട​മ തോ​മ​സ് ഡാ​നി​യേ​ലി​നെ കൊ​ട്ടാ​ര​ക്ക​ര ജ​യി​ലി​ലും ഭാ​ര്യ പ്ര​ഭ, മ​ക്ക​ൾ റി​നു, റേ​ബ എ​ന്നി​വ​രെ അ​ട്ട​ക്കു​ള​ങ്ങ​ര സ​ബ്ജ​യി​ലി​ലും റി​മാ​ൻ​ഡ് ചെ​യ്തു.
ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടി​യ പ്ര​തി​ക​ളെ ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞു ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പും അ​ന്വേ​ഷ​ണ​വും ന​ട​ത്തി ഒ​ട്ടേ​റെ രേ​ഖ​ക​ളും മ​റ്റും അ​ന്വേ​ഷ​ണ​സം​ഘം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​റ്റു പേ​രു​ക​ളി​ൽ രൂ​പീ​ക​രി​ച്ച ക​ന്പ​നി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും മ​റ്റും നി​ക്ഷേ​പ​ങ്ങ​ൾ വ​ക​മാ​റ്റി​യ​തും തി​രി​മ​റി​ക​ൾ ന​ട​ത്തി​യ​തും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇ​തി​നി​ടെ, ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച പ​രാ​തി​യി​ൽ പ​ത്ത​നം​തി​ട്ട പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പു​തി​യ കേ​സ് കോ​ന്നി പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യും അ​വി​ടെ കേ​സ് എ​ടു​ത്ത​താ​യും എ​സ്പി അ​റി​യി​ച്ചു. ഏ​ഴ​ര കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നി​ക്ഷേ​പം സം​ബ​ന്ധി​ച്ചു​ള്ള​താ​ണ് പു​തി​യ പ​രാ​തി.
സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും ഈ ​കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടു​ന്ന മു​റ​യ്ക്ക് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു വേ​ണ്ട പ​രി​ശോ​ധ​ന​ക​ളും മ​റ്റു ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളും. ഇ​നി അ​റ​സ്റ്റി​ലാ​വാ​നു​ള്ള അ​ഞ്ചാം പ്ര​തി, സ്ഥാ​പ​ന ഉ​ട​മ​യു​ടെ മ​ക​ൾ റി​യാ തോ​മ​സി​നെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.