പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: ജി​ല്ല​യി​ൽ 15167 അ​പേ​ക്ഷ​ക​ൾ
Tuesday, September 15, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ജി​ല്ല​യി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​ത് 15167 അ​പേ​ക്ഷ​ക​ൾ. ഇ​തി​ൽ 8728 പേ​ർ​ക്ക് ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ ഇ​ടം നേ​ടാ​നാ​യി​ട്ടു​ണ്ട്. 10660 സീ​റ്റു​ക​ളാ​ണ് ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള​ത്. ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം 1932 സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
അ​ലോ​ട്ട്മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 19 വ​രെ​യാ​ണ് പ്ര​വേ​ശ​നം നേ​ടേ​ണ്ട​ത്. ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 5671 സീ​റ്റു​ക​ളി​ലും അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്നി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​യു​ള്ള 1748 സം​വ​ര​ണ സീ​റ്റു​ക​ളി​ൽ 1614ലും ​അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്നു. 134 സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. എ​സ്ടി വി​ഭാ​ഗ​ത്തി​ന്‍റെ 1090 സീ​റ്റു​ക​ളി​ൽ 80 ലും ​അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്നു. 1010 സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള 268 സീ​റ്റു​ക​ളി​ൽ 132 ൽ ​അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്നു. 136 സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.
അ​ന്ധ​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള 44 സീ​റ്റു​ക​ളി​ൽ 15ൽ ​അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്നു.
ധീ​വ​ര വി​ഭാ​ഗ​ത്തി​ന്‍റെ 83 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്ന​ത്. വി​ശ്വ​ക​ർ​മ വി​ഭാ​ഗ​ത്തി​ന്‍റെ 83 സീ​റ്റു​ക​ളി​ലും അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്നു. കു​ശ​വ​ൻ വി​ഭാ​ഗ​ത്തി​ൽ 69 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്നി​ട്ടു​ള്ളൂ. ഈ​ഴ തി​യ്യ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലെ 346 സീ​റ്റു​ക​ളി​ൽ 339 കു​ട്ടി​ക​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തി. ഏ​ഴ് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.
അ​ലോ​ട്ട്മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ടാ​യി​ലു​ള്ള​വ​ർ സ്കോ​ർ ഷീ​റ്റ് ഹാ​ജ​രാ​ക്ക​ണം. സം​സ്ഥാ​ന സി​ല​ബ​സി​ൽ അ​ല്ലാ​തെ​യു​ല​ള്ള സി​ല​ബ​സി​ൽ പ​ത്താം​ക്ലാ​സ് പ​ഠി​ച്ച കു​ട്ടി​ക​ൾ അ​വ​രു​ടെ പ​ഞ്ചാ​യ​ത്ത്, താ​ലൂ​ക്ക് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ, മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ പി​ന്നോ​ക്ക​ക്കാ​ർ​ക്കാ​യി അ​പേ​ക്ഷി​ച്ച​വ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​വ ഹാ​ജ​രാ​ക്ക​ണം.