കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് എ​സ്പി ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി
Tuesday, September 15, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് വി​ഭാ​ഗം പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​നു​മാ​യ വി​ക്ട​ര്‍ ടി. ​തോ​മ​സി​നു നേ​രെ റാ​ന്നി എ​സ്ഐ കു​രു​വി​ള ജോ​ര്‍​ജി​ന്‍റെ കൈ​യൈ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ഫ്ര​ണ്ട് - ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.
കു​റ്റ​ക്കാ​ര​നാ​യ എ​സ്ഐ​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം സം​സ്ഥാ​ന​ത്തു​ട​നീ​ളം ജ​ന​കീ​യ സ​മ​ര​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്നു പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത് മു​തി​ര​മ​ല വ്യ​ക്ത​മാ​ക്കി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബാ​ബു വ​ര്‍​ഗീ​സ്, റോ​യി ചാ​ണ്ട​പ്പി​ള്ള, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​ആ​ര്‍. രാ​ജേ​ഷ്, ജെ​ന്‍​സി ക​ടു​വ​ങ്ക​ല്‍, കു​ഞ്ഞു​മോ​ന്‍ കി​ങ്കി​രേ​ത്ത്, അ​നീ​ഷ് വി. ​ചെ​റി​യാ​ന്‍, എ. ​കെ. ജോ​സ്, തോ​മ​സു​കു​ട്ടി കു​മ്മ​ണ്ണൂ​ര്‍, ബ​നി​ന്‍ ജോ​ര്‍​ജ് മാ​ത്യു, സി​റി​ല്‍ സി. ​മാ​ത്യു, ബി​ജു അ​ല​ക്‌​സ് മാ​ത്യു, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​സ​ന്‍ ജോ​ര്‍​ജ്, മ​ഞ്ജു കെ. ​നാ​യ​ര്‍, സ​ന്തോ​ഷ് വ​ര്‍​ഗീ​സ്, റോ​യി പു​ത്ത​ന്‍​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് എ​സ്പി ഓ​ഫീ​സി​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. യൂ​ത്ത് ഫ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലു​ട​നീ​ളം ക​രി​ദി​നം ആ​ച​രി​ച്ചു.