യു​ഡി​എ​ഫ് സ​മ​ര​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​ൻ ആ​സൂ​ത്രി​ത ശ്ര​മം: അ​സീ​സ്
Wednesday, September 16, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ജ​ന​വി​കാ​രം ഉ​യ​ർ​ന്നു​വ​രു​ന്ന യു​ഡി​എ​ഫ് സ​മ​ര​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​ൻ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ആ​സൂ​ത്രി​ത ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്.
ആ​ര​ബി​ൾ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റാ​ന്നി ഡി​എ​ഫ്ഒ​യു​ടെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സി​നെ​തി​രെ​യു​ള്ള റാ​ന്നി എ​സ്ഐ​യു​ടെ കൈ​യേ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ‍​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട പോ​ലീ​സ് ത​ന്നെ ജ​ന​കീ​യ നേ​താ​ക്ക​ളെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന സം​ഭ​വം ഏ​കാ​ധി​പ​ത്യ ശൈ​ലി​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി. ​മോ​ഹ​ൻ​രാ​ജ്,പ്ര​ഫ.​ഡി.​കെ. ജോ​ൺ, ടി.​എം. ഹ​മീ​ദ്, റി​ങ്കു​ചെ​റി​യാ​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ്, സ​നോ​ജ് മേ​മ​ന, ശ്രീ​ശ്രീ​കോ​മ​ള​ൻ, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, എ. ​സു​രേ​ഷ്കു​മാ​ർ, സോ​ജി മെ​ഴു​വേ​ലി, ബാ​ബു വ​ർ​ഗീ​സ്, ജോ​ർ​ജ് മാ​ത്യു, പി.​ജി. പ്ര​സ​ന്ന​കു​മാ​ർ, ടി. ​സി. വി​ജ​യ​ൻ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, സ​ലിം പി. ​ചാ​ക്കോ, കെ.​എ​സ്. ജോ​സ്, വി.​ ആ​ർ. രാ​ജേ​ഷ്, അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, സൂ​സ​ൻ ജോ​ർ​ജ്, തോ​മ​സ് ജോ​സ​ഫ്, ടി.​എം. സു​നി​ൽ​കു​മാ​ർ, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, മ​ഞ്ജു കെ. ​നാ​യ​ർ, റോ​യി ചാ​ണ്ട​പ്പി​ള്ള, ദീ​പു ഉ​മ്മ​ൻ, സ​ണ്ണി ചി​റ്റാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ ച്ചു.