ആ​ന്‍റി കോ​വി​ഡ് മാ​റ്റു​ക​ൾ വി​പ​ണി​യി​ൽ
Thursday, September 17, 2020 10:19 PM IST
തി​രു​വ​ല്ല: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ക​യ​ർ കോ​ർ​പ​റേ​ഷ​ൻ വി​പ​ണി​യി​ലി​റ​ക്കി​യ ആ​ന്‍റി കോ​വി​ഡ് മാ​റ്റു​ക​ളു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​ദ്യ ഷോ​റും തി​രു​വ​ല്ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബ​ഥ​നി റോ​ഡി​ൽ ബ​ഥ​നി അ​ര​മ​ന ബി​ൽ​ഡിം​ഗി​ൽ ആ​രം​ഭി​ച്ച ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി. ​കെ. ദേ​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ര​ണം ഭ്ര​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​ദ്യ വി​ല്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, രാ​ധാ​കൃ​ഷ്ണ​ൻ വേ​ണാ​ട്ട്, ക​യ​ർ കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജി ​ശ്രീ​കു​മാ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ എ​ൻ. സു​നു​രാ​ജ്, വി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 500 രൂ​പ മു​ത​ൽ 1500 രൂ​പ വ​രെ​യു​ള്ള മാ​റ്റു​ക​ളാ​ണ് വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. മെ​രി​ലാ​ൻ​ഡ് സ​ർ​ജി​ക്ക​ൽ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സാ​ണ് ജി​ല്ല​യി​ലെ പ്ര​ധാ​ന വി​ത​ര​ണ​ക്കാ​ർ.