പ്ലാപ്പള്ളി - ഗവി - വള്ളക്കടവ് റോഡ് നി​ര്‍​മാ​ണ​ത്തി​ന് 9.27 കോ​ടി രൂ​പ
Thursday, September 17, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: ടൂ​റി​സം കേ​ന്ദ്ര​മാ​യ ഗ​വി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ പ്ലാ​പ്പ​ള്ളി - ക​ക്കി-​വ​ള്ള​ക്ക​ട​വ്(​പി.​കെ.​വി)​റോ​ഡി​ന് 9.27 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. 96.05 കി​ലോ​മീ​റ്റ​റാ​ണ് ഈ ​റോ​ഡി​ന്‍റെ ദൂ​രം. ഇ​തി​ല്‍ ഇ​നി​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​നു​ള്ള 23.15 കി​ലോ​മീ​റ്റ​റി​ലെ ടാ​റിം​ഗ് ന​ട​ത്തി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പ്ലാ​പ്പ​ള്ളി മു​ത​ല്‍ ഗ​വി വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് നി​ര്‍​മാ​ണം ന​ട​ത്തു​ക. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രും ഈ ​പാ​ത ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം ഗ​വി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ല്‍ കു​റ​വു​ണ്ടാ​യി​രു​ന്നു. റോ​ഡ് ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഗ​വി നി​വാ​സി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള മ​ല​യോ​ര ജ​ന​ങ്ങ​ളു​ടെ യാ​ത്രാ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മൂ​ഴി​യാ​ര്‍ ഡാം, ​പെ​ന്‍​സ്റ്റോ​ക്ക്, ക​ക്കി ഡാം, ​കൊ​ച്ചു പ​മ്പ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​കും. ഇ​തോ​ടെ ഗ​വി​യി​ലേ​ക്ക് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​കും.

നാ​ല് സെ​ന്‍റി മീ​റ്റ​റി​ല്‍ ക്ലോ​സ് ഗ്രേ​ഡ് ചി​പ്പിം​ഗ് കാ​ര്‍​പെ​റ്റ് ഉ​പ​യോ​ഗിച്ചു​ള്ള ടാ​റിം​ഗാ​ണ് ന​ട​ത്തു​ക. 3.8 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ക. നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം ഇ​ള​ക്കി മാ​റ്റി വെ​റ്റ്മി​ക്സ് ഇ​ട്ട് ഉ​റ​പ്പി​ക്കും. തു​ട​ര്‍​ന്നാ​ണ് ടാ​റിം​ഗ് ന​ട​ത്തു​ക. വെ​ള്ള​ക്കെ​ട്ട് ഉ​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡ് ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യും.

ഉ​ട​ന്‍ ത​ന്നെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു. ഇ​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ച് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.