ഡ്രൈ​വിം​ഗ് ടെ​സ്റ്റ് 22-ന് ​ആ​രം​ഭി​ക്കും; കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​നം
Thursday, September 17, 2020 10:20 PM IST
മ​ല്ല​പ്പ​ള്ളി: സ​ബ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ 22 മു​ത​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഒ.​എ. മാ​ത്യു അ​റി​യി​ച്ചു. ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് എ​ത്തു​ന്ന​വ​ർ​ക്കും ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ​ക്കു​മു​ള്ള മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ൾ ഗ​താ​ഗ​ത വ​കു​പ്പ് പു​റ​ത്തി​റ​ക്കി.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലും മ​റ്റ് നി​രോ​ധി​ത മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ​യും ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ല. അ​പേ​ക്ഷ​ക​ർ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്രം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​ക്കി ടെ​സ്റ്റ് ന​ട​ക്കു​ന്ന ദി​വ​സം രാ​വി​ലെ 8.30ന് ​ഹാ​ജ​രാ​ക്ക​ണം.

ചു​മ, പ​നി, തു​മ്മ​ൽ മ​റ്റ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ, വീ​ട്ടി​ൽ ക്വാ​റ​ന്‍റൈനിലി​രി​ക്കു​ന്ന​വ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നോ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നോ എ​ത്തി 28 ദി​വ​സം പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്കും 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കും ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.

ടെ​സ്റ്റി​ന് ഹാ​ജ​രാ​കു​ന്ന​വ​രോ​ടൊ​പ്പം സു​ഹൃ​ത്തു​ക്ക​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​നു​ഗ​മി​ക്കു​വാ​ൻ പാ​ടു​ള്ള​ത​ല്ല. ടെ​സ്റ്റി​ന് ഹാ​ജാ​കു​ന്ന​വ​ർ യ​ഥാ​ർ​ഥ സാ​നി​റ്റൈ​സ​ർ, ടി​ഷ്യു പേ​പ്പ​ർ, പേ​ന എ​ന്നി​വ ക​രു​തു​ക​യും വാ​യും മൂ​ക്കും മ​റ​യ​ത്ത​ക്ക​വി​ധം മാ​സ്കും, കൈ​ക​ളി​ൽ ഗ്ലൗ​സും ധ​രി​ക്ക​ണം. റോ​ഡ് ടെ​സ്റ്റ് ന​ട​ക്കു​ന്പോ​ൾ ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ അ​പേ​ക്ഷ​ക​നെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ൽ സ​ജ്ജ​മാ​ക്കി​യ ബാ​രി​ക്കേ​ഡി​നു​ള്ളി​ൽ ര​ണ്ടു മീ​റ്റ​ർ അ​കാ​ല​ത്തി​ൽ അ​പേ​ക്ഷ​ക​ർ നി​ൽ​ക്ക​ണം, ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്കു​ക​യോ, ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ൽ പ​ര​സ്പ​രം ഹ​സ്ത​ദാ​നം ന​ട​ത്തു​വാ​നും പാ​ടി​ല്ല. ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് ലേ​ണേ​ഴ്സ് എ​ടു​ത്ത​വ​രോ ഒ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത് പ​രാ​ജ​പ്പെ​ട്ട​വ​ർ​ക്കോ മാ​ത്ര​മേ ഒ​ക്ടോ​ബ​ർ 15 വ​രെ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും നി​ർ​ദേശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളെ ടെ​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​മെ​ന്നും ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.