തെ​ങ്ങി​ൻ​തൈ ഓ​ർ​ഡ​റെ​ടു​ക്കാ​നും വ്യാ​ജ​സം​ഘം
Saturday, September 19, 2020 10:40 PM IST
മ​ല്ല​പ്പ​ള്ളി: കൃ​ഷി വ​കു​പ്പി​ന്‍റെ​യും നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ​യും പേ​രി​ൽ തെ​ങ്ങി​ൻ തൈ​ക​ളു​ടെ വി​ത​ര​ണ​ത്തി​നാ​യി വ്യാ​ജ​സം​ഘ​ങ്ങ​ൾ മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വീ​ടു​ക​ളി​ൽ നി​ന്നും ഓ​ർ​ഡ​റെ​ടു​ത്ത് പ​ണം ശേ​ഖ​രി​ക്കു​ന്ന​താ​യി​യു​ള്ള പ​രാ​തി. ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളോ പ​ഞ്ചാ​യ​ത്തോ ഇ​ത്ത​ര​ത്തി​ൽ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ലും കൃ​ഷി ഓ​ഫീ​സ​ർ ജോ​സ​ഫ് ജോ​ർ​ജും അ​റി​യി​ച്ചു.