1320 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍, ‌ നി​രീ​ക്ഷ​ണ​ത്തി​ല്‍ 17,152 പേർ
Sunday, September 20, 2020 10:50 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 1320 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 161 പേ​രെ ഇ​ന്ന​ലെ പു​തു​താ​യി ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 194 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 62 പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.‌

വി​വി​ധ പോ​സി​റ്റീ​വ് കേ​സു​ക​ളി​ലെ സ​മ്പ​ര്‍​ക്ക​ക്കാ​രാ​യ 12438 ഉ​ള്‍​പ്പെ​ടെ 17152 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2089 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 2625 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌