ക​ന​ത്ത മ​ഴ: സം​ഭ​ര​ണി​ക​ളി​ലും ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നു
Monday, September 21, 2020 10:05 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ലെ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു. ശ​ക്ത​മാ​യ മ​ഴ​യാ​ണ് ജി​ല്ല​യി​ലു​ട​നീ​ളം ല​ഭി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ സം​ഭ​ര​ണി​ക​ളി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നു.

കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ജി​ല്ല​യി​ല്‍ ഇ​ന്നും മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​ശ​ക്ത​മാ​യ മ​ഴ ജി​ല്ല​യി​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ന്ന​ലെ​യും ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ടാ​യി​രു​ന്നു.

രാ​ത്രി​യി​ലും ഉ​ച്ച​യ്ക്കു മു​ന്പു​മാ​ണ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ന്ന​ത്. മ​ഴ അ​ധി​ക​സ​മ​യം നീ​ണ്ടു​നി​ൽ​ക്കാ​റി​ല്ലെ​ങ്കി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് എ​ല്ലാ​യി​ട​ത്തും പെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ കോ​ന്നി​യി​ൽ 20 മി​ല്ലി​മീ​റ്റ​റും അ​യി​രൂ​രി​ൽ 22.2 മി​ല്ലി​മീ​റ്റും മ​ഴ പെ​യ്ത​താ​യാ​ണ് ക​ണ​ക്ക്. ഇ​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​ഴ​മാ​പി​നി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ അ​ള​വാ​ണി​ത്.

വ​ന​മേ​ഖ​ല​യി​ലും മ​ഴ ശ​ക്ത​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്കി​ടെ സം​ഭ​ര​ണി​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ൽ ഏ​റെ വ​ർ​ധ​ന​യു​ണ്ടാ​യി.

കെ​എ​സ്ഇ​ബി​യു​ടെ ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​ക്കി-​ആ​ന​ത്തോ​ട് റി​സ​ര്‍​വോ​യ​റി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 981.46 മീ​റ്റ​റാ​ണ്. എ​ന്നാ​ല്‍, 30 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ റി​സ​ര്‍​വോ​യ​റി​ല്‍ സം​ഭ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 976.91 മീ​റ്റ​റാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് റി​സ​ര്‍​വോ​യ​റി​ന്‍റെ ജ​ല​നി​ര​പ്പ് 974.69 മീ​റ്റ​റി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.റി​സ​ര്‍​വോ​യ​റി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍, റി​സ​ര്‍​വോ​യ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നാ​ലും, കാ​ലാ​വ​സ്ഥ പ്ര​വ​ച​നം പ്ര​കാ​രം വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന​തി​നാ​ലും, ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് റി​സ​ര്‍​വോ​യ​റി​ലെ ജ​ല​നി​ര​പ്പ് 974.91 മീ​റ്റ​റി​ല്‍ എ​ത്തി​ച്ചേ​രാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ലും കെ​എ​സ്ഇ​ബി അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ വി​ഭാ​ഗം നീ​ല അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

റി​സ​ര്‍​വോ​യ​റി​ലെ ജ​ല​നി​ര​പ്പ് 975.91 മീ​റ്റ​ര്‍ എ​ത്തി​ച്ചേ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് 976.41 മീ​റ്റ​റി​ലെ​ത്തി​യാ​ൽ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ക്കും.

പ​ന്പ സം​ഭ​ര​ണി​യി​ൽ 977.50 മീ​റ്റ​റാ​ണ് ഇ​ന്ന​ല​ത്തെ ജ​ല​നി​ര​പ്പ്. 986.32 മീ​റ്റ​റാ​ണ് സം​ഭ​ര​ണ​ശേ​ഷി. ക​ക്കി സം​ഭ​ര​ണി​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ വ​രെ 96 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​ന്പ​യി​ൽ 125 മി​ല്ലി​മീ​റ്റ​ർ മ​ഴ പെ​യ്തു.

മൂ​ഴി​യാ​ർ സം​ഭ​ര​ണി​യി​ൽ 192.63 മീ​റ്റ​റാ​ണ് മൂ​ഴി​യാ​റി​ലെ സം​ഭ​ര​ണ​ശേ​ഷി. ജ​ല​നി​ര​പ്പ് 192 മീ​റ്റ​റി​ലെ​ത്തി​യ​തോ​ടെ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ശ​ബ​രി​ഗി​രി​യി​ൽ ഉ​ത്പാ​ദ​നം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് മൂ​ഴി​യാ​ർ സം​ഭ​ര​ണി​യി​ൽ വെ​ള്ളം ഉ​യ​രും. ക​ക്കാ​ട് പ​ദ്ധ​തി​യി​ൽ പ​ര​മാ​വ​ധി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് മൂ​ഴി​യാ​റി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്.

ജ​ല​നി​ര​പ്പു​യ​ർ​ന്ന് മ​ണി​മ​ല​യാ​ർ

മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. ക​ല്ലൂ​പ്പ​റ​യി​ലെ മാ​പി​നി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ന​ദി​യി​ലെ ജ​ല​നി​ര​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് 4.78 മീ​റ്റ​റാ​ണ്.

അ​ഞ്ച് മീ​റ്റ​റി​ലെ​ത്തു​ന്പോ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.
അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. തു​ന്പ​മ​ണ്ണി​ൽ ഇ​ന്ന​ലെ രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജ​ല​നി​ര​പ്പ് 8.18 മീ​റ്റ​റാ​ണ്. 9 മീ​റ്റ​റാ​ണ് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ജ​ല​നി​ര​പ്പ്.

പ​ന്പ​യി​ൽ ജ​ല​വി​താ​നം അ​പ​ക​ട​ക​മാ​യ രീ​തി​യി​ൽ ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടി​ല്ല.
എ​ന്നാ​ൽ ന​ദി പ​ല​യി​ട​ങ്ങ​ളി​ലും ഇ​രു​ക​ര മു​ട്ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്.

മാ​ല​ക്ക​ര​യി​ലെ മാ​പി​നി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 3.62 മീ​റ്റ​ർ ജ​ല​നി​ര​പ്പ് രേ​ഖ​പ്പെ​ടു​ത്തി.
പ​ന്പ​യി​ൽ അ​ഞ്ച് മീ​റ്റ​ർ ജ​ല​നി​ര​പ്പാ​കു​ന്പോ​ഴാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.

മൂ​ഴി​യാ​ർ, മ​ണി​യാ​ർ ഷ​ട്ട​റു​ക​ൾ തു​റ​ന്നു

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നേ തു​ട​ർ​ന്ന് മൂ​ഴി​യാ​ർ, മ​ണി​യാ​ർ സം​ഭ​ര​ണി​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ തു​റ​ന്നു.

കെ​എ​സ്ഇ​ബി​യു​ടെ ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ഴി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ ഉ​ള്ള​തി​നാ​ല്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 192.63 മീ​റ്റ​റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ 30 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി 51.36 ഘ​ന​മീ​റ്റ​ർ എ​ന്ന നി​ര​ക്കി​ല്‍ ക​ക്കാ​ട്ടാ​റി​ലേ​ക്ക് ജ​ലം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട്.

അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ഇ​ന്ന് മു​ത​ല്‍ അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ 60 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി 101.49 ഘ​ന​മീ​റ്റ​ർ എ​ന്ന നി​ര​ക്കി​ല്‍ ക​ക്കാ​ട്ടാ​റി​ലേ​ക്ക് ജ​ലം തു​ റ​ന്നു വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

ഇ​പ്ര​കാ​രം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ജ​ലം തു​റ​ന്നു​വി​ടു​ന്ന​തു മൂ​ലം ആ​ങ്ങ​മൂ​ഴി, സീ​ത​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​ദി​ക​ളി​ല്‍ ഒ​രു മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

മൂ​ഴി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും തു​റ​ന്ന് വി​ടു​ന്ന ജ​ലം ആ​ങ്ങ​മൂ​ഴി​യി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ റി​ന് ശേ​ഷ​മാ​ണ് എ​ത്തി​ച്ചേ​രു​ക.

കാ​രി​ക്ക​യം അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി 45 മീ​റ്റ​റാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ന് മ​ണി​യാ​ർ ബാ​രേ​ജി​ലെ ജ​ല​നി​ര​പ്പ് 34.62 മീ​റ്റ​റാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ മ​ണി​യാ​ർ ബാ​രേ​ജി​ലെ അ​ഞ്ചു ഷ​ട്ട​റു​ക​ൾ 150 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി ജ​ലം പു​റ​ത്തേ​ക്കു വി​ട്ടു​തു​ട​ങ്ങി.

ഇ​തോ​ടെ പ​ന്പാ ന​ദി​യി​ലും ക​ക്കാ​ട്ടാ​റി​ലും ജ​ല​നി​ര​പ്പ് ശ​രാ​ശ​രി 150 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ​ന്പാ ന​ദി​യു​ടെ​യും ക​ക്കാ​ട്ടാ​റി​ന്‍റെ​യും തീ​ര​ത്ത് വ​സി​ ക്കു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ന​ദി​ക​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് അ​റി​യി​ച്ചു.