മാ​ർ​ത്തോ​മ്മാ കോ​ള​ജി​ൽ റാ​ങ്ക് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Monday, September 21, 2020 10:05 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ പ​രീ​ക്ഷ​യി​ൽ റാ​ങ്ക് ജേ​താ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. കോ​ള​ജി​ലെ എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ൽ റാ​ങ്കു​ക​ൾ ല​ഭി​ച്ച​ത്. 35 കു​ട്ടി​ക​ൾ എ ​പ്ല​സോ​ടെ വി​ജ​യി​ച്ചു.
അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഐ​സി കെ ​ജോ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സോ. ​വ​റു​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നീ​നു സ​ലാ​ഹ് മോ​നീ (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ര​ണ്ടാം റാ​ങ്ക്), അ​ഡോ​ണ്‍ സി. ​മാ​ത്യു (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​ഞ്ചാം റാ​ങ്ക്), എ​മി എ​സ്. മാ​ത്യു (ബോ​ട്ട​ണി മോ​ഡ​ൽ ടു ​ഒ​ന്നാം റാ​ങ്ക് ), ജ്യോ​തി എ​സ്. നാ​യ​ർ (ബോ​ട്ട​ണി മോ​ഡ​ൽ ടു ​ര​ണ്ടാം റാ​ങ്ക് ), ജി​ഷ എ​സ്. കു​മാ​ർ (ബോ​ട്ട​ണി മോ​ഡ​ൽ ടു ​മൂ​ന്നാം റാ​ങ്ക്), അ​പ​ർ​ണ സ​തീ​ഷ് (ബോ​ട്ട​ണി മോ​ഡ​ൽ ടു ​ഏ​ഴാം റാ​ങ്ക്), എ​സ്.​ബി. സൂ​ര്യ (ബോ​ട്ട​ണി മോ​ഡ​ൽ ടു ​എ​ട്ടാം റാ​ങ്ക്), ലി​സ മാ​ത്യു (ഇം​ഗ്ലീ​ഷ് പ​ത്താം റാ​ങ്ക്) എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.
കോ​ള​ജി​ലെ ഐ​ക്യു എ​സി യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ഡോ ​മോ​ഹ​ൻ വ​ർ​ഗീ​സ്, ഡോ. ​നീ​ത എ​ൻ. നാ​യ​ർ , ഡോ. ​ആ​ഷ് ലി ​സൂ​സ​ൻ ഫി​ലി​പ്പ്, ഡോ. ​സൂ​സ​ൻ തോ​മ​സ്, ഡോ. ​നെ​ബു ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.