ഇ​രു​വെ​ള്ളി​പ്ര റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര നി​ർ​ദേ​ശം
Monday, September 21, 2020 10:08 PM IST
തി​രു​വ​ല്ല: ഇ​രു​വെ​ള്ളി​പ്ര റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം. അ​ടി​പാ​ത​യി​ല്‍ 30 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ബ​ണ്ട് നി​ര്‍​മി​ച്ചും ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​ട​ക​ള്‍ നി​ര്‍​മി​ച്ചും വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മം. ഇ​തി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്നും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ഴ പെ​യ്താ​ല്‍ അ​ടി​പാ​ത​യി​ല്‍ വെ​ള്ളം നി​റ​യും. പി​ന്നീ​ട് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​മാ​ണ്. ഇ​രു​വ​ശ​വും താ​ഴ്ന്നു കി​ട​ക്കു​ന്ന​തി​നാ​ല്‍ മ​ണി​മ​ല​യാ​റ്റി​ല്‍ നി​ന്നും വെ​ള്ളം ക​യ​റി​യി​രു​ന്നു. ബ​ണ്ട് നി​ര്‍​മി​ക്കു​ന്ന​തോ​ടെ ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഗ്ര​ന്ഥ​ശാ​ല​ദി​നാ​ച​ര​ണം നടത്തി

കു​ള​ന​ട: പു​തു​വാ​ക്ക​ൽ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ ഗ്ര​ന്ഥ​ശാ​ല ദി​നം ആ​ച​രി​ച്ചു. വാ​യ​ന​ശാ​ലാം​ഗ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ജെ. രാ​ജ​ൻ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ 51 പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​തോ​മ​സ് ഏ​റ്റു​വാ​ങ്ങി. സെ​ക്ര​ട്ട​റി ശ​ശി പ​ന്ത​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എം. സാ​മു​വ​ൽ, ലൈ​ബ്രേ​റി​യ​ൻ അ​നി​ല ബി​ജു, കെ. ​ആ​ർ. ഗൗ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.വൈ​കു​ന്നേ​രം ആ​റി​ന് അ​ക്ഷ​ര​ദീ​പം കൊ​ളു​ത്തി. ഡോ. ​ബി​ൻ​സി റെ​ജി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ഫേ​സ്ബു​ക്ക് പേ​ജി​ൽ ഗ്ര​ന്ഥ​ശാ​ല​ദി​ന സ​ന്ദേ​ശം ന​ല്കി.