ആര​ബി​ൾ​ഭൂ​മി വ​ന​മേ​ഖ​ല​യാ​ക്കി​യ ഉ​ത്ത​ര​വ് റദ്ദാക്കി
Tuesday, September 22, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി, കോ​ന്നി വ​നം ഡി​വി​ഷ​നു​ക​ളി​ലെ ആ​ര​ബി​ൾ ഭൂ​മി നി​ഷി​പ്ത വ​ന മേ​ഖ​ല​യി​ലു​ൾ​പ്പെ​ടു​ത്തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് റ​ദ്ദാ​യ​താ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി.
റാ​ന്നി ഡി​എ​ഫ്ഒ ഇ​തു​സം​ബ​ന്ധി​ച്ച് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ​നം മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
റാ​ന്നി ഡി​എ​ഫ്ഒ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത് ഉ​ത്ത​ര​വ് ആ​യി​രു​ന്നി​ല്ലെ​ന്നും ദു​രു​ദ്ദേ​ശ​ത്തോ​ടെ പു​റ​ത്തി​റ​ക്കി​യ ഒ​രു നി​ർ​ദ്ദേ​ശം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും കേ​ന്ദ്ര വ​നം വ​കു​പ്പി​ൽ​നി​ന്നും ല​ഭി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്ന​താ​യി അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.
ആ​ര​ബി​ൾ ഭൂ​മി​യി​ലെ കൈ​വ​ശ​ക്കാ​ർ​ക്ക് തു​ട​ർ​ന്നും കൃ​ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​തി​വ് പ്ര​വൃ​ത്തി​ക​ൾ​ക്കും അ​നു​വാ​ദം ഉ​ണ്ടെ​ന്നും ഇ​ത് ത​ട​ഞ്ഞു​കൊ​ണ്ട് റാ​ന്നി ഡി​എ​ഫ്ഒ കീ​ഴു​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ നി​ർ​ദ്ദേ​ശം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡെ​ക്ക​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.
അ​ടൂ​ർ പ്ര​കാ​ശ് എം​പി ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ര​ബി​ൾ ഭൂ​മി നി​ഷി​പ്ത വ​ന​ഭൂ​മി ആ​ണെ​ന്ന് കാ​ണി​ച്ച് റാ​ന്നി ഡി​എ​ഫ്ഒ പു​റ​ത്തി​റ​ക്കി​യ നി​ർ​ദ്ദേ​ശം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര വ​നം​വ​കു​പ്പ് സം​സ്ഥാ​ന പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.
വ​ന​സം​ര​ക്ഷ​ണ നി​യ​മം ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്ത റാ​ന്നി ഡി​എ​ഫ്ഒ ആ​യി​രു​ന്ന ഉ​ണ്ണി​ക്കൃ​ഷ്ണ​നെ സ്ഥ​ലം മാ​റ്റി​യ​താ​യും സം​സ്ഥാ​ന പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
വ​ന​ഭൂ​മി​യി​ൽ പു​തി​യ​താ​യി അ​പേ​ക്ഷ ന​ൽ​കി​യ പാ​റ​മ​ട​യ്ക്ക് അ​നു​വാ​ദം ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ടി ആ​യി​രു​ന്നു റാ​ന്നി ഡി​എ​ഫ്ഒ​ യു​ടെ ഗൂ​ഢ​ല​ക്ഷ്യ​മെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
റാ​ന്നി ഡി​എ​ഫ്ഒ ക​ഴി​ഞ്ഞ ജൂ​ണ്‍ 30 നാ​ണ് ആ​ര​ബി​ൾ ഭൂ​മി​യി​ലെ കൈ​വ​ശ​ക്കാ​രു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ചോ​ദ്യം ചെ​യ്ത് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഇ​തി​നെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ഓ​ഗ​സ്റ്റ് 20ന് ​അ​ടൂ​ർ പ്ര​കാ​ശ് എം​പി കേ​ന്ദ്ര വ​നം​മ​ന്തി​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.
വി​വാ​ദ നി​ർ​ദ്ദേ​ശം പു​റ​ത്തി​റ​ക്കി​യ റാ​ന്നി ഡി​എ​ഫ്ഒ യെ ​സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഡി​എ​ഫ്ഒ​യ്ക്കെ​തി​രെ നി​ര​വ​ധി ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.
ആ​ര​ബി​ൾ ഫോ​റ​സ്റ്റ് ലാ​ൻ​ഡ് അ​സൈ​ൻ​മെ​ൻ​റ് റൂ​ൾ​സ് 1970 പ്ര​കാ​രം നി​ർ​ദ്ദി​ഷ്ട ഭൂ​മി പ​ട്ട​യ​ഭൂ​മി ആ​ണെ​ന്ന കാ​ര്യം ഡി​എ​ഫ്ഒ മ​റ​ച്ചു​വെ​ച്ച് പാ​റ​മ​ട​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി​യ ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് വ​ൻ​തോ​തി​ൽ മ​ര​ങ്ങ​ൾ വെ​ട്ടി ക​ട​ത്താ​ൻ കൂ​ട്ടു​നി​ന്നെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
ആ​ര​ബി​ൾ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ അ​വ​കാ​ശം സം​ബ​ന്ധി​ച്ച് മേ​ലി​ൽ ത​ർ​ക്ക​ത്തി​ന് കാ​ര്യ​മി​ല്ലെ​ന്നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ കൈ​വ​ശ​ക്കാ​ർ​ക്ക് പ​ട്ട​യം ഉ​ൾ​പ്പെ​ടെ ന​ൽ​കി​യി​ട്ടു​ള്ള ഭൂ​മി​യു​ടെ മേ​ൽ ഇ​വ​ർ​ക്ക് പൂ​ർ​ണ അ​വ​കാ​ശ​മു​ള്ള​താ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​യും അ​ടൂ​ർ പ്ര​കാ​ശ് അ​റി​യി​ച്ചു.