ക​ർ​ഷ​ക ലോം​ഗ് മാ​ർ​ച്ചു​മാ​യി ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ‌‌
Wednesday, September 23, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ക​ർ​ഷ​ക ബി​ൽ പാ​സാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ ക​ർ​ഷ​ക ലോം​ഗ് മാ​ർ​ച്ചു​മാ​യി ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്. കി​സാ​ൻ കോ ​ബ​ച്ചാ​വോ, ദേ​ശ് കോ ​ബ​ച്ചാ​വോ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ക​ളി​ക്ക​ൽ പ​ടി​യി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ട്രാ​ക്ട​റി​ലും, ന​ഗ്ന​പാ​ദ​രാ​യും സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ പ്ര​വ​ർ​ത്ത​ക​ർ ക​ർ​ഷ​ക ബി​ൽ ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. ‌

റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ഹാ​സ് പ​ത്ത​നം​തി​ട്ട ലോം​ഗ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​തി​ൻ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​രി​ഫ് ഖാ​ൻ, അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് റ്റി. ​മാ​ർ​ക്കോ​സ്, റെ​ന്നി കൊ​ടു​വ​ശേ​രി, അ​ഘോ​ഷ് വി. ​സു​രേ​ഷ്, നി​തീ​ഷ് നി​ര​ണം, സ്റ്റാ​ലി​ൻ മ​ണ്ണൂ​രേ​ത്ത്, അ​ജാ​സ് അ​ബൂ​ബ​ക്ക​ർ, തൗ​ഫീ​ക്ക് രാ​ജ​ൻ, ഷെ​മീ​ർ ത​ട​ത്തി​ൽ, അ​ജ്മ​ൽ തി​രു​വ​ല്ല, ജ​സ്റ്റി​ൻ ജ​യിം​സ്, പ്ര​ശാ​ന്ത് മൂ​ളി​ക്ക​ൻ, അ​രു​ൾ നാ​യി​ക്ക​മ​ഠ​ത്തി​ൽ, ഷി​ജോ കെ. ​ഡെ​ന്നി, മൃ​ദു​ൽ മ​ധു, സു​ജി​ത്ത് രാ​ജു, ജി​ബി​ൻ ചി​റ​ക്ക​ട​വി​ൽ ,ജെ​റി​ൻ തോ​ട്ടു​പു​റം, സി​നു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌