ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ച്ചു ‌‌
Wednesday, September 23, 2020 11:04 PM IST
തി​രു​വ​ല്ല: കോ​വി​ഡ്-19​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഇ​ന്ന​ലെ മു​ത​ല്‍ പു​ന​രാ​രം​ഭി​ച്ച​താ​യി തി​രു​വ​ല്ല ജോ​യി​ന്‍റ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ സ​ജി പ്ര​സാ​ദ് അ​റി​യി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും ടെ​സ്റ്റ്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് മു​ന്പ് ലേ​ണേ​ഴ്‌​സ് ലൈ​സ​ന്‍​സ് എ​ടു​ത്ത​വ​ര്‍​ക്കാ​ണ് ടെ​സ്റ്റി​ന് പ്ര​വേ​ശ​നം ന​ല്‍​കു​ക. 24ന് ​ശേ​ഷം ലേ​ണേ​ഴ്‌​സ് ല​ഭി​ച്ച​വ​ർ​ക്ക് ഒ​ക്ടോ​ബ​ര്‍ 15 വ​രെ​യു​ള്ള ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ടെ​സ്റ്റി​ന് ഹാ​ജ​രാ​കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളു​ടെ​യോ, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഒ​രു സ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം. ‌