വി​വാ​ദ ഉ​ത്ത​ര​വി​നു പി​ന്നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ ചേ​രി​തി​രി​വ് പുറത്താ‍യി‌
Wednesday, September 23, 2020 11:07 PM IST
പ​ത്ത​നം​തി​ട്ട: പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പേ കൃ​ഷി​ക്കു​വേ​ണ്ടി കൈ​മാ​റി​യ ഭൂ​മി ( ആ​ര​ബി​ൾ ഭൂ​മി ) നി​ഷി​പ്ത വ​ന മേ​ഖ​ല​യി​ലു​ൾ​പ്പെ​ടു​ത്തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നു പി​ന്നി​ൽ റാ​ന്നി ഡി​എ​ഫ്ഒ മാ​ത്ര​മെ​ന്ന് വ​നം​വ​കു​പ്പ്. ക​ഴി​ഞ്ഞ ജൂ​ണ്‍ 30ന് ​പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​ര​വ് അ​ന്നേ വി​വാ​ദ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത് ഡി​എ​ഫ്ഒ​യു​ടെ സ്വ​ന്തം താ​ത്പ​ര്യ​പ്ര​കാ​ര​മ​ല്ലെ​ന്ന് വ​നം​വ​കു​പ്പി​ൽ ത​ന്നെ അ​ണി​യ​റ സം​സാ​രം.‌

ഡി​എ​ഫ്ഒ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വ​നം​വ​കു​പ്പി​ൽ നി​ല​നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല ച​ക്ക​ള​ത്തി​പ്പോ​രാ​ട്ട​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മ​ല​യോ​ര വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.‌റാ​ന്നി വ​നം​ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കും വീ​ടു​വ​യ്ക്കു​ന്ന​തി​നും പ​ട്ട​യം ന​ൽ​കി​യി​ട്ടു​ള്ള 1536.82 ഹെ​ക്ട​ർ ഭൂ​മി​യെ​യാ​ണ് വി​വാ​ദ ഉ​ത്ത​ര​വ് ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ​ത്. ‌

കൃ​ഷി ഭൂ​മി റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ലാ​ണെ​ന്ന ധ്വ​നി​യോ​ടെ​യു​ള്ള ഉ​ത്ത​ര​വി​ൽ റാ​ന്നി ഡി​എ​ഫ്ഒ​യാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്ന് ഡി​എ​ഫ്ഒ​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​വ​നം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​പ്പോ​ഴാ​ണ് ഡി​എ​ഫ്ഒ സ്വ​ന്തം നി​ല​യി​ൽ ന​ൽ​കി​യ ഒ​രു നി​ർ​ദേ​ശം മാ​ത്ര​മാ​ണി​തെ​ന്ന് സം​സ്ഥാ​ന വ​നം​വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വ​നം​വ​കു​പ്പ് അ​റി​യാ​തെ​യാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന് മ​ന്ത്രി കെ.​രാ​ജു നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ത്ത​ര​വി​റ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പി​ഴ​വി​നെ സം​സ്ഥാ​ന വ​നം​വ​കു​പ്പ് ഇ​തേ​വ​രെ ക​ണ്ടി​രു​ന്ന​തു​മി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സം​സ്ഥാ​ന വ​നം​വ​കു​പ്പും ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​ന്ന​ത്.‌

റാ​ന്നി ഡി​എ​ഫ്ഒ​യു​ടെ വി​വാ​ദ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ​നം മ​ന്ത്രി​ക്ക് അ​ടൂ​ർ പ്ര​കാ​ശ് എം​പി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ ഇ​ട​പെ​ട​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
റാ​ന്നി ഡി​എ​ഫ്ഒ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത് ഉ​ത്ത​ര​വ് ആ​യി​രു​ന്നി​ല്ലെ​ന്നും ദു​രു​ദ്ദേ​ശ​ത്തോ​ടെ പു​റ​ത്തി​റ​ക്കി​യ ഒ​രു നി​ർ​ദ്ദേ​ശം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും കേ​ന്ദ്ര വ​നം വ​കു​പ്പി​ൽ​നി​ന്നും ല​ഭി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്ന​താ​യി അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.‌

ആ​ര​ബി​ൾ ഭൂ​മി​യി​ലെ കൈ​വ​ശ​ക്കാ​ർ​ക്ക് തു​ട​ർ​ന്നും കൃ​ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​തി​വ് പ്ര​വൃ​ത്തി​ക​ൾ​ക്കും അ​നു​വാ​ദം ഉ​ണ്ടെ​ന്നും ഇ​ത് ത​ട​ഞ്ഞു​കൊ​ണ്ട് റാ​ന്നി ഡി​എ​ഫ്ഒ കീ​ഴു​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ നി​ർ​ദ്ദേ​ശം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡെ​ക്ക​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.‌

അ​ടൂ​ർ പ്ര​കാ​ശ് എം​പി ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ര​ബി​ൾ ഭൂ​മി നി​ഷി​പ്ത വ​ന​ഭൂ​മി ആ​ണെ​ന്ന് കാ​ണി​ച്ച് റാ​ന്നി ഡി​എ​ഫ്ഒ പു​റ​ത്തി​റ​ക്കി​യ നി​ർ​ദ്ദേ​ശം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര വ​നം​വ​കു​പ്പ് സം​സ്ഥാ​ന പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.‌

വ​ന​സം​ര​ക്ഷ​ണ നി​യ​മം ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്ത റാ​ന്നി ഡി​എ​ഫ്ഒ ആ​യി​രു​ന്ന എം.​ഉ​ണ്ണി​ക്കൃ​ഷ്ണ​നെ സ്ഥ​ലം മാ​റ്റി​യ​താ​യും സം​സ്ഥാ​ന പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. റാ​ന്നി ഡി​എ​ഫ്ഒ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ഓ​ഗ​സ്റ്റ് 20ന് ​അ​ടൂ​ർ പ്ര​കാ​ശ് എം​പി കേ​ന്ദ്ര വ​നം​മ​ന്തി​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.‌

വി​വാ​ദ നി​ർ​ദ്ദേ​ശം പു​റ​ത്തി​റ​ക്കി​യ റാ​ന്നി ഡി​എ​ഫ്ഒ യെ ​സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ‌