ക​ള്ള​നോ​ട്ട് അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്ത സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ ‌
Thursday, September 24, 2020 10:14 PM IST
‌തി​രു​വ​ല്ല: ഹോം ​സ്‌​റ്റേ​ക​ളും വാ​ട​ക വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​ള്ള​നോ​ട്ട് അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്തി​രു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ .
കാ​ഞ്ഞി​ര​പ്പ​ള്ളി കൊ​ടു​ങ്ങൂ​ർ ത​ട്ടാ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ജി (38) യാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ൻ, സി​ഐ വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ കോ​ട്ട​യം നാ​ഗ​മ്പ​ട​ത്തു നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ‌
കേ​സി​ലെ ഒ​ന്നാം പ്ര​തി​യും സ​ജി​യു​ടെ പി​തൃ സ​ഹോ​ദ​ര പു​ത്ര​നു​മാ​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി ഷി​ബു പോ​ലീ​സ് എ​ത്തു​ന്ന​ത​റി​ഞ്ഞ് ര​ക്ഷ​പ്പെ​ട്ട​താ​യി പ​റ​യു​ന്നു. ഇ​വ​രെ കൂ​ടാ​തെ നാ​ലു​പേ​ർ കൂ​ടി കേ​സി​ൽ പ്ര​തി​ക​ളാ​യു​ണ്ട്. തി​രു​വ​ല്ല കു​റ്റ​പ്പു​ഴ​യി​ലെ ഹോം ​സ്‌​റ്റേ​യി​ല്‍ താ​മ​സി​ച്ച്‌ ക​ള്ള​നോ​ട്ട് നി​ര്‍​മി​ച്ച് വി​ത​ര​ണം ചെ​യ്തി​രു​ന്ന സം​ഭ​വ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ‌
ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ന​ട​ത്തി​യ സ​മ​ര്‍​ഥ​മാ​യ നീ​ക്ക​മാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഹോം ​സ്റ്റേ​ക​ളി​ലും വാ​ട​ക വീ​ടു​ക​ളി​ലും മാ​റി മാ​റി താ​മ​സി​ച്ച് ക​ള്ള​നോ​ട്ട​ടി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ സ​ജി​യി​ൽ നി​ന്നും നോ​ട്ട് അ​ച്ച​ടി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന പ്രി​ന്‍റ​റും പേ​പ്പ​റു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ‌
കു​ട്ടി​ക​ളും സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മ​ട​ങ്ങു​ന്ന 12 അം​ഗ സം​ഘം കു​റ്റ​പ്പു​ഴ​യി​ലെ ഹോം ​സ്‌​റ്റേ​യി​ല്‍ ഇ​ട​വി​ട്ട് സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പ​തി​വാ​യി വ​ന്ന് വ​രു​ന്ന​വ​രാ​യ​തി​നാ​ൽ ഉ​ട​മ​യ്ക്ക് സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല. അ​വ​സാ​ന​മാ​യി ഇ​വ​ര്‍ വ​ന്നു പോ​യ ശേ​ഷം മു​റി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ 200 ന്‍റെ​യും 500 ന്‍റെ​യും 2000 ന്‍റെ​യും അ​ട​ക്ക​മു​ള്ള നോ​ട്ടു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ വേ​സ്റ്റ് ബി​ന്നി​ൽ നി​ന്നും ഹോം ​സ്റ്റേ ഉ​ട​മ​യ്ക്ക് ല​ഭി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ഹോം ​സ്റ്റേ ഉ​ട ഇ​ന്‍റ​ലി​ജ​ൻ​സി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലാ​ണ് സ​ജി പി​ടി​യി​ലാ​യ​ത്.
കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത ശേ​ഷം പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും ബാ​ക്കി​യു​ള്ള പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ൻ പ​റ​ഞ്ഞു. ‌