ജി​ല്ല​യ്ക്ക് 59 കോ​ടി രൂ​പ
Friday, September 25, 2020 10:10 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി റോ​ഡ് വി​ക​സ​ന​ത്തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​മാ​യി ജി​ല്ല​യ്ക്ക് 59 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന​ത്ത് 225 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​ധാ​ന ജോ​ലി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ അ​ടു​ത്ത​യാ​ഴ്ച പൂ​ർ​ത്തി​യാ​കു​മെ​ന്ന് പൊ​തു​മാ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഷീ​നാ രാ​ജ​ൻ പ​റ​ഞ്ഞു.
ബി​എം ആ​ൻ​ഡ് ബി​സി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്ന് പാ​ത​ക​ളി​ലെ പു​ന​ർ​നി​ർ​മാ​ണം.മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ട്ട ശേ​ഷ​മാ​ണ് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ഇ​ത്ത​വ​ണ​യും സ്ഥി​തി വ്യ​ത്യ​സ്ത​മാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. മ​ഴ ശ​മി​ക്കാ​തെ പ​ണി​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു​ണ്ട്. കൂ​ടാ​തെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വു​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു
തൊ​ഴി​ലാ​ളി​ക​ളി​ൽ 80 ശ​ത​മാ​ന​വും. ലോ​ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളി​ൽ പ​കു​തി​യും തി​രി​കെ വ​ന്നി​ട്ടി​ല്ല. തി​രി​ച്ചു വ​ന്നാ​ൽ ര​ണ്ടാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കേ​ണ്ട​ത് ക​രാ​റു​കാ​രാ​ണ്.മു​ൻ​കാ​ല​ങ്ങ​ളി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ കു​ടി​ശി​ക കൊ​ടു​ത്തു തീ​ർ​ക്കാ​നു​ള്ള​തി​നാ​ൽ പു​തി​യ പ​ണി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ർ താ​ൽ​പ​ര്യം കാ​ട്ടു​ന്നി​ല്ല. പൊ​തു​മ​രാ​മ​ത്തി​ന്‍റെ എ​ല്ലാ പ​ണി​ക​ളു​ടെ​യും ക​രാ​ർ തു​ക ല​ഭി​ക്കാ​നു​ണ്ടെ​ന്ന് ക​രാ​റു​കാ​ർ പ​റ​ഞ്ഞു.
നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധ​ന​യും പ​ണി​ക​ളെ ബാ​ധി​ക്കും. 18 റോ​ഡു​ക​ളാ​ണ് ശ​ബ​രി​മ​ല അ​നു​ബ​ന്ധ പാ​ത​ക​ളാ​യു​ള്ള​ത്. ഇ​വ​യു​ടെ ജോ​ലി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ന​വം​ബ​ർ പ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​മു​ള്ള​താ​ണ്.പു​ന​ലൂ​ർ - പൊ​ൻ​കു​ന്നം പാ​ത​യി​ല​ട​ക്കം പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ശ​ബ​രി​മ​ല പാ​ത​യി​ലെ പ്ലാ​പ്പ​ള്ളി​വ​രെ​യു​ള്ള ഭാ​ഗം ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​യും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ടി​കെ റോ​ഡി​ൽ കു​ന്പ​ഴ മു​ത​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ​വ​രെ​യു​ള്ള
ഭാ​ഗ​ത്തെ ടാ​റിം​ഗി​നു മാ​ത്ര​മാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ണ​ത്തി​ലു​ള്ള റാ​ന്നി ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്കം​യ റോ​ഡി​ൽ 7.4 കി​ലോ​മീ​റ്റ​റി​ന് ശ​ബ​രി​മ​ല പ​ദ്ധ​തി​യി​ൽ അ​ഞ്ചു കോ​ടി രൂ​പ​യും മു​ക്ക​ട - ഇ​ട​മ​ണ്‍ റോ​ഡി​ലെ 4.77 കി​ലോ​മീ​റ്റ​റി​ന് ര​ണ്ടു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.