പീ​ഡ​ന​ക്കേ​സി​ൽ വോ​ളി​ബോ​ൾപ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ
Friday, September 25, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട: വോ​ളി​ബോ​ൾ ക​ളി​ക്കാ​രി​യാ​യ പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ. കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് ചി​ര​ണി​ക്ക​ൽ സ്വ​ദേ​ശി പ്ര​മോ​ദാ​ണ് (36) അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട വ​നി​താ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ​രി​ശീ​ല​ന​ത്തി​നി​ടെ മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ ഇ​രു​വ​രും ഒ​രി​ട​ത്ത് ക​യ​റി നി​ന്നു​വെ​ന്നും അ​പ്പോ​ൾ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി പ്ര​മോ​ദ് പോ​യെ​ന്നു​മാ​ണ് പോ​ലീ​സി​ന് പെ​ണ്‍​കു​ട്ടി ന​ൽ​കി​യ മൊ​ഴി. മൊ​ബൈ​ൽ ഫോ​ണ്‍ തി​രി​കെ വാ​ങ്ങാ​ൻ ചെ​ന്ന​പ്പോ​ൾ തൊ​ട്ട​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ തോ​ട്ട​ത്തി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.