വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 296 പേ​ര്‍
Saturday, September 26, 2020 10:28 PM IST
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രെ വീ​ടു​ക​ളി​ല്‍ ത​ന്നെ ചി​കി​ത്സി​ക്കും. നി​ല​വി​ല്‍ 296 പേ​രാ​ണ് വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ലേ​റെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്. വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്റൈ​ന്‍ ചെ​യ്യാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​മു​ള്ള​വ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ചി​കി​ത്സി​ക്കു​ന്ന​ത്.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 92 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 1411 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.

വി​വി​ധ കേ​സു​ക​ളി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലാ​യ 13179 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2142 പേ​രും, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 3033 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ലാ​കെ 18354 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.