പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍ തീ​റ്റ​പ്പു​ല്‍ കൃ​ഷി​ക്ക് അ​നു​മ​തി
Sunday, September 27, 2020 10:22 PM IST
അ​ടൂ​ര്‍: കെ​ഐ​പി ക​നാ​ല്‍ പ​ദ്ധ​തി​യ്ക്കാ​യി അ​ധി​ക​മാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് പാ​ട്ട​വ്യ​വ​സ്ഥ​യി​ല്‍ തീ​റ്റ​പ്പു​ല്‍ കൃ​ഷി ന​ട​ത്തു​ന്ന​തി​ന് മു​ണ്ട​പ്പ​ള്ളി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന് റ​വ​ന്യു​വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി​യ​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
സം​സ്ഥാ​ന​ത്തി​നാ​കെ മാ​തൃ​ക​യാ​കു​ന്ന ത​ര​ത്തി​ലാ​ണ് മു​ണ്ട​പ്പ​ള്ളി ക്ഷീ​ര​സം​ഘം പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ളെ​ത​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ടു​പി​ടി​ച്ചും ത​രി​ശാ​യും മ​റ്റും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന ക​നാ​ല്‍ പു​റ​മ്പോ​ക്കു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് റ​വ​ന്യു​വ​കു​പ്പി​നു ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.