എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലിയ​ര്‍​പ്പി​ച്ച് സി​നി​മാ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ
Sunday, September 27, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: പാ​തി​വ​ഴി​യി​ല്‍ പാ​ട്ടു നി​ല​ച്ച ഗാ​യ​ക​ജ​ന്മ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗാ​ന​ങ്ങ​ള്‍ കൊ​ണ്ട് അ​ര്‍​ച്ച​ന ഒ​രു​ക്കി സി​നി​മാ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. എ​സ്പി​ബി​യു​ടെ ഗാ​ന​ങ്ങ​ളും അ​നു​ഭ​വ​ക​ഥ​ക​ളും പ​ങ്കു വ​ച്ചാ​ണ് ഒ​രു പ​റ്റം സം​ഗീ​ത പ്രേ​മി​ക​ള്‍ അ​നു​സ്മ​ര​ണം ഒ​രു​ക്കി​യ​ത്.
അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സി​ദ്ധ​ങ്ങ​ളാ​യ ശ​ങ്ക​രാ ..., ഇ​ള​യ​നി​ലാ.., കാ​ട്ടു​കു​യി​ലേ..., താ​രാ​പ​ഥം ചേ​തോ​ഹ​രം ..., ഓം​കാ​ര നാ​ദാ​നു സ​ന്ധാ​ന​മേ... എ​ന്നി​വ​യും അ​ദ്ദേ​ഹം ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ ആ​ല​പി​ച്ച ഈ ​ക​ട​ലും മ​റു​ക​ട​ലും ...എ​ന്നീ ഗാ​ന​ങ്ങ​ള്‍ കൊ​ണ്ട് പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ര്‍​ച്ച​ന ന​ട​ത്തി.
ഗാ​നാ​ര്‍​ച്ച​ന ഗാ​യി​ക പാ​ര്‍​വ​തി ജ​ഗീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ സ​ലിം പി. ​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ പി.​കെ. ജേ​ക്ക​ബ്, പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​വി​ശാ​ഖ​ന്‍, സാ​ഹി​ത്യ​കാ​ര​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പൂ​ഴി​ക്കാ​ട്, അ​ഡ്വ. ഷ​ബീ​ര്‍ അ​ഹ​മ്മ​ദ്, പി. ​സ​ക്കീ​ര്‍​ശാ​ന്തി, എ​സ്.​അ​ഫ്സ​ല്‍, ടി.​എ. പാ​ല​മൂ​ട്,അ​ജി​ത്ത് മ​ണ്ണി​ല്‍, മു​ര​ളി ഓ​ഡി​യോ​പാ​ര്‍​ക്ക്, രാ​ജീ​വ്, അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ബി​ജു​പി​ള്ള മ​ല​യാ​ല​പ്പു​ഴ, ബി​ജു പ​ന​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.