റോ​ഡി​ലും ജ​ലാ​ശ​യ​ത്തി​ലും മാ​ലി​ന്യ​നി​ക്ഷേ​പം‌
Sunday, September 27, 2020 10:24 PM IST
തി​രു​വ​ല്ല : പൊ​ടി​യാ​ടി - പെ​രി​ങ്ങ​ര റോ​ഡി​ൽ നെ​ടി​യാ​ര​ത്തി​ൽ​പ്പ​ടി​യി​ൽ റോ​ഡി​ലും ജ​ലാ​ശ​യ​ത്തി​ലും പ​തി​വാ​കു​ന്ന മാ​ലി​ന്യ നി​ക്ഷേ​പം നാ​ട്ടു​കാ​ർ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഒ​രേ​പോ​ലെ ബു​ദ്ധി​മു​ട്ടാ​കു​ന്നു.
ഇ​റ​ച്ചി​ക്ക​ട​ക​ളി​ലെ​യും മ​ത്സ്യ​ക്ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​തു​മ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും കെ​ട്ടി റോ​ഡി​ലും റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ജ​ലാ​ശ​യ​ത്തി​ലു​മാ​യി ത​ള്ളു​ന്ന​താ​ണ് നാ​ട്ടു​കാ​രെ​യും യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. ‌
‌ചീ​ഞ്ഞ​ളി​ഞ്ഞ മാ​ലി​ന്യ​ത്തി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം കാ​ര​ണം മൂ​ക്ക് പൊ​ത്താ​തെ ഇ​തു വ​ഴി പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.
ജ​ലാ​ശ​യ​ത്തി​ൽ ന​ട​ത്തു​ന്ന മാ​ലി​ന്യ നി​ക്ഷേ​പം പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കും വ​ഴി തെ​ളി​ക്കു​ന്നു. ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​മാ​യ ഇ​വി​ടെ കാ​ട് വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന​തും മാ​ലി​ന്യ നി​ക്ഷേ​പം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
ഇ​വി​ടെ ന​ട​ക്കു​ന്ന മാ​ലി​ന്യ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച നി​ര​ന്ത​ര​മാ​യ പ​രാ​തി​ക​ളെ തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് മാ​സം മു​മ്പ് ഈ ​ഭാ​ഗ​ത്തെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജ​ലാ​ശ​യ​ത്തി​ല​ട​ക്കം കെ​ട്ടി​ക്കി​ട​ന്നി​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു. ‌
എ​ന്നാ​ൽ മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഇ​വി​ടെ വീ​ണ്ടും കാ​ട് വ​ള​ർ​ന്നു.
ഇ​തോ​ടെ​യാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം വീ​ണ്ടും വ​ർ​ധി​ച്ച​ത്. സ്കൂ​ട്ട​റി​ലെ​ത്തി​ച്ച മാ​ലി​ന്യ​ചാ​ക്ക് ജ​ലാ​ശ​യ​ത്തി​ലേ​ക്ക് പ​ട്ടാ​പ​ക​ൽ ത​ള്ളാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​നെ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നാ​ട്ടു​കാ​ർ കൈ​യ്യോ​ടെ പി​ടി​കൂ​ടി​യി​രു​ന്നു.
വ​ലി​ച്ചെ​റി​ഞ്ഞ മാ​ലി​ന്യം നി​റ​ച്ച ചാ​ക്ക് ഇ​യാ​ളെ​ക്കൊ​ണ്ട് ത​ന്നെ തി​രി​കെ​യെ​ടു​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഈ ​ഭാ​ഗ​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യു​ന്ന​തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡി​ന് രൂ​പം ന​ൽ​കു​മെ​ന്നും ഇ​വി​ടെ നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​താ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. ‌