നി​ല​വി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ സു​ര​ക്ഷി​തം, വീ​ടു​ക​ളി​ൽ 580 പേ​ർ ചി​കി​ത്സ​യി​ൽ ‌
Tuesday, September 29, 2020 10:32 PM IST
കോ​വി​ഡ് ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന സം​ഖ്യ ഏ​റു​ന്നു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ ജി​ല്ല​യു​ടെ സാ​ഹ​ച​ര്യം സു​ര​ക്ഷി​ത​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​ൽ.
ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജി​ല്ല​യി​ൽ പു​തി​യ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1000 ക​ട​ന്നി​രു​ന്നു. ഇ​ന്ന​ലെ ജി​ല്ല​യു​ടെ മ​ര​ണ​നി​ര​ക്ക് 0.60 ശ​ത​മാ​ന​വും കോ​വി​ഡ് പ​രി​ശോ​ധ​നാ പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 6.12 ശ​ത​മാ​ന​വു​മാ​യി​രു​ന്നു. ‌
നി​ല​വി​ൽ1790 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 1707 പേ​ർ​ജി​ല്ല​യി​ലും 83 പേ​ർ ജി​ല്ല​യ്ക്കു പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ചി​കി​ത്സ ന​ൽ​കു​ന്ന​ത്. മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രെ ഇ​വി​ടെ​യാ​ണ് ചി​കി​ത്സി​ക്കു​ന്ന​ത്.
പ​ത്ത​നം​തി​ട്ട​യി​ൽ 21 വെ​ന്‍റി​ലേ​റ്റ​റു​ക​ളും കോ​ഴ​ഞ്ചേ​രി​യി​ൽ 18 എ​ണ്ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് ആ​റ് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ കൂ​ടി സ​ജ്ജ​മാ​കും. ‌
റാ​ന്നി മേ​നാം​തോ​ട്ടം, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് എ​ന്നി​വ ര​ണ്ടാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യും പ​ന്ത​ളം അ​ർ​ച്ച​ന, പെ​രു​നാ​ട് കാ​ർ​മ​ൽ, ഇ​ര​വി​പേ​രൂ​ർ, പ​ത്ത​നം​തി​ട്ട ജി​യോ, അ​ടൂ​ർ ഗ്രീ​ൻ​വാ​ലി എ​ന്നി​വ ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത 580 പേ​രാ​ണ് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 1556 പേ​രു​ണ്ട്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 103 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 19048 പേ​രാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 13541 പേ​രും വി​വി​ധ കേ​സു​ക​ളി​ലെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ്.