ക​ന്യാ​സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം: എം​സി​എ ‌
Tuesday, September 29, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: ആ​തു​ര​ശു​ശ്രൂ​ഷാ രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​സ്വാ​ർ​ഥ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ക​ന്യാ​സ്ത്രീ​ ക​ളെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ ലൂ​ടെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര കാ​ത്ത​ലി​ ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.‌
സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ​റ​യു​ന്ന അ​ധി​കാ​രി​ക​ൾ മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഈ ​വി​ഷ​യ​ത്തി​ൽ ക​ന്യാ​സ്ത്രീ​ക​ൾ സ​മ​ർ​പ്പി​ച്ച പ​രാ​തി അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.
സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ൽ അ​വ​ഹേ​ള​ന​ത്തി​നു വി​ധേ​യ​രാ​കു​ന്ന​തി​ൽ അ​ധി​ക​വും ക​ന്യാ​സ്ത്രീ​ക​ളാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ക​ടു​ത്ത വി​വേ​ച​ന​വും അ​നീ​തി​യു​മാ​ണ് കാ​ട്ടു​ന്ന​തെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ‌
എം​സി​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​ജോ​ർ​ജ് മാ​ത്യു, പി.​കെ.​ജോ​സ​ഫ്, ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, ജോ​സ് മാ​ത്യു, വി​ത്സ​ൻ പാ​ല​വി​ള, തോ​മ​സ് ഏ​ബ്ര​ഹാം, മാ​ത്യു.​കെ.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌