കോ​ൾ​ഡ് സ്റ്റോ​റേ​ജി​ൽ അ​മോ​ണി​യം ചോ​ർ​ച്ച ‌‌
Tuesday, September 29, 2020 10:32 PM IST
പ​ത്ത​നം​തി​ട; കു​മ്പ​ഴ​യി​ലെ ഐ​സ് ആ​ൻ​ഡ് കോ​ൾ​ഡ് സ്റ്റോ​റേ​ജ് ഫാ​ക്ട​റി​യി​ൽ അ​മോ​ണി​യം ചോ​ർ​ച്ച. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. അ​മോ​ണി​യം ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ‌ ച​ക്കാ​ല​യി​ൽ മു​ണ്ട​ക​ത്തി​ൽ വ​ർ​ഗീ​സ് സി. ​ജോ​ർ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണി​ത്. ശീ​ത​കാ​രി​യാ​യ വാ​ത​ക വാ​ൽ​വി​ലു​ണ്ടാ​യ ത​ക​രാ​ർ മൂ​ലം വാ​ത​ക​ചോ​ർ​ച്ച​യു​ണ്ടാ​കു​ക​യും അ​ത് അ​ട​യ്ക്കാ​ൻ ശ്ര​മി​ച്ച ജീ​വ​ന​ക്കാ​ര​ന് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഫ​യ​ർ​ഫോ​ഴ്സെ​ത്തി വെ​ള്ളം ഉ​പ​യോ​ഗി​ച്ച് വാ​ത​കം നേ​ർ​പ്പി​ക്കു​ക​യും ചോ​ർ​ച്ച നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. ‌‌

കി​റ്റ് വി​ത​ര​ണം ന​ട​ത്തി ‌

‌കു​മ്പ​നാ​ട്: കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ളു​ടെ വീ​ടു​ക​ളി​ൽ കോ​ൺ​ഗ്ര​സ് കോ​യി​പ്രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം പ​ദ്ധ​തി​യി​ൽ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി​യും ബേ​ക്ക​റി സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.