‌കു​മ്പ​ഴ മാ​ര്‍​ക്ക​റ്റ് വീ​ണ്ടും ക്ല​സ്റ്റ​ര്‍‌
Thursday, October 22, 2020 11:12 PM IST
പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ മാ​ര്‍​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് വീ​ണ്ടും ക്ല​സ്റ്റ​ര്‍ രൂ​പീ​ക​ര​ണം. മൂ​ന്നു​പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ലൈ​യി​ല്‍ ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​ത് കു​മ്പ​ഴ മാ​ര്‍​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​ക്ല​സ്റ്റ​റി​ല്‍ രോ​ഗ​ബാ​ധ ശ​മി​ക്കു​ക​യും ചെ​യ്തു. പ​റ​ക്കോ​ട് മാ​ര്‍​ക്ക​റ്റി​ലും ഇ​ന്ന​ലെ വീ​ണ്ടും രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

നേ​ര​ത്ത രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ല്‍ 156 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ളത്. ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യി. അ​ടൂ​ര്‍ കെ​എ​പി​യി​ല്‍ 10 പേ​ര്‍​ക്കും നീ​ര്‍​വി​ളാ​കം (ആ​റ​ന്മു​ള) കോ​ള​ന​യി​ല്‍ 12 പേ​ര്‍​ക്കും ഇ​ന്ന​ലെ രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 67 ക്ല​സ്റ്റ​റു​ക​ളി​ല്‍ 29ലാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.‌