140 മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ്യ മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​രം​ഭി​ക്കും‌
Thursday, October 22, 2020 11:37 PM IST
കോ​ന്നി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ്യ​ഫെ​ഡ് മ​ത്സ്യ മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​രു​വാ​പ്പു​ലം ഫാ​ര്‍​മേ​ഴ്സ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് അ​നു​വ​ദി​ച്ച മ​ത്സ്യ​ഫെ​ഡ് ഫി​ഷ് മാ​ര്‍​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.‌
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ മു​ന്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ ബാ​ല​ച​ന്ദ്ര​ന് ആ​ദ്യ വി​ല്‍​പ​ന ന​ട​ത്തി.‌
മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ​ലി​ല്‍ വ​യ​ലാ​ത്ത​ല, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കോ​ന്നി വി​ജ​യ​കു​മാ​ര്‍, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ശ്യാം​ലാ​ല്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ബേ​ബി, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​നി​ല്‍ വ​ര്‍​ഗീ​സ് ആ​ന്‍റ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ അ​നി​ല്‍, ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ര​ഘു​നാ​ഥ് ഇ​ട​ത്തി​ട്ട, കെ.​പി. ന​സീ​ര്‍, ജോ​ജു വ​ര്‍​ഗീ​സ്, സി​പി​ഐ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി മോ​നി​ക്കു​ട്ടി ഡാ​നി​യേ​ല്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ണ്‍ ബീ​വി, സു​രേ​ഷ് വാ​ഴ​വി​ള, സ​ഞ്ജ​യ്, ഭ​ര​ണ സ​മി​തി​യം​ഗം വി​ജ​യ വി​ത്സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌