പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി സ​മു​ച്ച​യം: നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ചു ‌
Thursday, October 22, 2020 11:39 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി സ​മു​ച്ച​യ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ചു. സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ആ​വ​ശ്യ​മു​ന്ന​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക ഫ​ണ്ടാ​യി മൂ​ന്നു​കോ​ടി രൂ​പ നി​ര്‍​മാ​ണ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് അ​നു​വ​ദി​ച്ചു.‌

ക​രാ​റു​കാ​ര​ന് ന​ല്‍​കാ​നു​ണ്ടാ​യി​രു​ന്ന 87 ല​ക്ഷം രൂ​പ​യി​ല്‍ 85 ല​ക്ഷം രൂ​പ കെ​എ​സ്ആ​ര്‍​ടി​സി കൈ​മാ​റി. നി​ര്‍​മാ​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ടം നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് ഒ​രു എ​ന്‍​ജി​നീ​യ​റെ​യും ര​ണ്ട് ഓ​വ​ര്‍​സി​യ​ര്‍​മാ​രെ​യും കോ​ർ​പ​റേ​ഷ​ന്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കെ​എ​സ്ആ​ര്‍​ടി​സി എം​ഡി ബി​ജു പ്ര​ഭാ​ക​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം, ക​രാ​റു​കാ​ര​നും കോ​ര്‍​പ്പ​റേ​ഷ​നും ത​മ്മി​ല്‍ ധാ​ര​ണാ പ​ത്ര​ത്തി​ല്‍ ഒ​പ്പു വ​ച്ചു. കെ​ട്ടി​ട നി​ര്‍​മാ​ണ നി​ല​വാ​രം എ​ച്ച്എ​ല്‍​എ​ല്‍ ലൈ​ഫ് കെ​യ​ര്‍ ലി​മി​റ്റ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി വി​ല​യി​രു​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ച്ച്എ​ല്‍​എ​ല്‍ ചി​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ കെ​ട്ടി​ടം ജോ​യി​ന്‍ ചെ​യ്യു​ന്നി​ട​ത്ത് ലീ​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യും. ടൈ​ലി​ന്‍റെ പ്ര​വൃ​ത്തി, ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട മു​ക​ള്‍ നി​ല​യി​ലെ പെ​യി​ന്‍റിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.‌
നി​ര്‍​മാ​ണ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നു ശേ​ഷം എ​ച്ച്എ​ല്‍​എ​ല്‍ കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യി പ​രി​ശോ​ധി​ച്ച്, വി​ല​യി​രു​ത്തി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കും അ​വ​സാ​ന ബി​ല്ല് ക​രാ​റു​കാ​ര​ന് കൈ​മാ​റു​ക. ഇ​തു ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ര്‍​ടി​സി​യും ക​രാ​റു​കാ​ര​നും ത​മ്മി​ലെ​ത്തി​യി​ട്ടു​ള്ള ധാ​ര​ണ​യാ​ണ്. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്ന് 2.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കെ​എ​സ്ആ​ര്‍​റ്റി​സി​യു​ടെ മൂ​ന്നു പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. യാ​ര്‍​ഡ് ന​വീ​ക​ര​ണ​വും സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് നി​ര്‍​മാ​ണ​വും ബ​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്നി​ട​ത്ത് മേ​ല്‍​ക്കൂ​ര സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളുമാ​ണ് എം​എ​ല്‍​എ ഫ​ണ്ടി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്.

പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് നി​ല​വി​ലെ ഓ​ഫീ​സ് കെ​ട്ടി​ടം മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. ഇ​പ്പോ​ള്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റും. പു​തി​യ യാ​ര്‍​ഡ് ഈ ​ഭാ​ഗ​ത്തേ​ക്കും നീ​ളും. 2021 ജ​നു​വ​രി​യി​ല്‍ ബാ​ക്കി ക​ട​ക​ളു​ടെ ലേ​ല​വും ന​ട​ത്തും. ‌