ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം ‌
Friday, October 23, 2020 10:21 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 24 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2020 - 2021 വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ അ​ന്ന​പൂ​ര്‍​ണാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​സി​ലൂ​ടെ ചേ​ര്‍​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം.
സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി നി​ലാ​വ്, ടേ​ക്ക് എ ​ബ്രേ​ക്ക് പ്രോ​ജ​ക്ട് എ​ന്നി​വ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​മ​ര്‍​പ്പി​ച്ച 24 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ഷ്‌​ക്ക​രി​ച്ച വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
18 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും നാ​ലു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളും 2020 - 2021 വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം നേ​ടി. ‌
12 ഇ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ടേ​ക്ക് എ ​ബ്രേ​ക്ക് വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ള്‍ ര​ണ്ടു വീ​തം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും അ​ഞ്ചു വീ​തം മു​നി​സി​പ്പാ​ലി​റ്റി​ക​ളും ഏ​റ്റെ​ടു​ത്തു ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം
എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നു യോ​ഗം നി​ര്‍​ദേ​ശി​ച്ചു. വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ത്ത എ​ല്ലാ പ്രോ​ജ​ക്ടു​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ആ​ത്മാ​ർ​ഥ​മാ​യി ശ്ര​മി​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. ‌
യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി, ഡി​പി​സി അം​ഗ​ങ്ങ​ള്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി. ​മാ​ത്യു, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രും സെ​ക്ര​ട്ട​റി​മാ​രും ഓ​ണ്‍​ലൈ​നാ​യി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.