265 പേ​രി​ൽ രോ​ഗ​മു​ക്തി
Tuesday, October 27, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 112 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 265 പേ​ർ​ക്ക് രോ​ഗ​മു​ക്തി.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ചു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും 107 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 28 പേ​രു​ണ്ട്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 14284 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 11070 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. 11798 പേ​ർ​ക്ക് ഇ​തേ​വ​രെ രോ​ഗ​മു​ക്തി​യും ല​ഭി​ച്ചു.
ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.57 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 7.95 ശ​ത​മാ​ന​വു​മാ​ണ്.
കോ​വി​ഡ് ബാ​ധി​ത​രാ​യി 1227 പേ​രാ​ണ് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 2264 പേ​ർ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ൾ​പ്പെ​ടെ​യു​ണ്ട്. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 14718 പേ​രു​ൾ​പ്പെ​ടെ 220674 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ 3339 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. ഇ​തി​ൽ 2023 പ​രി​ശോ​ധ​ന​ക​ൾ സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ലാ​യി​രു​ന്നു. 877 ആ​ർ​ടി​പി​സി​ആ​ർ, 1100 ആ​ന്‍റി​ജ​ൻ, 44 ട്രൂ​നാ​റ്റ്, ര​ണ്ട് സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന​ലെ ന​ട​ന്നു. സ്വ​കാ​ര്യ​ലാ​ബു​ക​ളി​ൽ 1316 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. 1862 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
മൂ​ന്നു മ​ര​ണം കൂ​ടി
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 16ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി (63), 19ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി (72), റാ​ന്നി നെ​ല്ലി​യ്ക്കാ​മ​ണ്‍ സ്വ​ദേ​ശി (68) എ​ന്നി​വ​ർ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.
കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 82 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.
അ​ഞ്ച് ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​രി​ലും രോ​ഗം
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ലും അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ണ്ട്. നേ​ര​ത്തെ​യു​ള്ള സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ നി​ന്ന് 63 പേ​രാ​ണ് പു​തി​യ രോ​ഗി​ക​ൾ.
പ​ത്ത​നം​തി​ട്ട എ​സ്പി ഓ​ഫീ​സ്, പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ത്ത​നം​തി​ട്ട എ​ആ​ർ ക്യാ​ന്പ്, എ​സ്പി ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി എ​ട്ട് കേ​സു​ക​ളാ​ണ് ഇ​തേ​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി ഓ​ഫീ​സ്, പോ​ലി​സ് സ്റ്റേ​ഷ​ൻ ക്ല​സ്റ്റ​റി​ൽ 33 പേ​രും പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്. ഇ​ര​വി​പേ​രൂ​ർ ഗി​ൽ​ഗാ​ൽ കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ രോ​ഗി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. പു​തി​യ സ്ഥാ​പ​ന​ങ്ങ​ൾ പ​ട്ടി​ക​യി​ൽ ക​ട​ന്നു​കൂ​ടു​ന്ന​തും രോ​ഗ​ബാ​ധ​യു​ടെ വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ഹോ​ട്ട​ലു​ക​ൾ, വാ​ഹ​ന ഷോ​റൂ​മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ടു ചെ​യ്തു​വ​രു​ന്ന​ത്.
ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
പ​ത്ത​നം​തി​ട്ട: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് നാ​ല്, 15, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 17 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ‌​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.