വീ​ട്ട​മ്മ​യു​ടെ ദു​രൂ​ഹ​മ​ര​ണ​ക്കേ​സ് അ​ട്ടി​മ​റി​ക്കു​ന്നു, ഭ​ർ​ത്താ​വും മ​ക്ക​ളും സ​ത്യ​ഗ്ര​ഹം ന​ട​ത്തും
Tuesday, October 27, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: യു​വ​തി​യാ​യ വീ​ട്ട​മ്മ​യു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം സി​പി​എം നേ​താ​ക്ക​ള്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സി​ല്‍ നി​ന്നും നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഭ​ര്‍​ത്താ​വ്.
തേ​ക്കു​തോ​ട് സ​ന്തോ​ഷ് ഭ​വ​നി​ല്‍ ബി​ജു​വി​ന്‍റെ ഭാ​ര്യ രാ​ജി (38)യാ​ണ് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് രാ​ത്രി ഒ​ന്നോ​ടെ വീ​ടി​ന്‍റെ ബാ​ല്‍​ക്ക​ണി​യി​ല്‍ തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും ഭ​ര്‍​ത്താ​വ് ബി​ജു പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രെ ഇ​ന്നു മു​ത​ൽ താ​നും മ​ക്ക​ളും വീ​ട്ടു​പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കു​മെ​ന്നും ബി​ജു പ​റ​ഞ്ഞു.
സം​ഭ​വ സ​മ​യ​ത്ത് പ്ര​വാ​സി​യാ​യ ബി​ജു​വി​ന്‍റെ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും 15ഉം 10​ഉം വ​യ​സു​ള്ള മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പം സ്റ്റേ​ഷ​ന​റി, മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് ക​ട ന​ട​ത്തു​ന്ന സൂ​ര​ജ് എ​ന്ന​യാ​ൾ രാ​ജി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​താ​യും ഇ​താ​ണ് മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നു​മാ​ണ് പ​രാ​തി. ഇ​ത് സം​ബ​ന്ധി​ച്ച് മ​രി​ക്കു​ന്ന​തി​ന് ര​ണ്ടു മാ​സം മു​ന്പ് രാ​ജി ത​ണ്ണി​ത്തോ​ട് പോ​ലീ​സ് എ​സ്എ​ച്ച്ഒ​യ്ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ സൂ​ര​ജ് ശ​ല്യം തു​ട​രു​ക​യും ഈ ​വി​വ​രം രാ​ജി നേ​രി​ട്ടും ഫോ​ണി​ലൂ​ടെ​യും ത​ണ്ണി​ത്തോ​ട് പോ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​യാ​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച​തെ​ന്ന് ഭ​ർ​ത്താ​വ് പ​റ​ഞ്ഞു.
ക​ട​യി​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജ് ചെ​യ്യാ​ന്‍ എ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ക​യും ഇ​തു കാ​ട്ടി ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​ത് ഇ​യാ​ളു​ടെ പ​തി​വാ​ണെ​ന്നും പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ പ​ല പ​രാ​തി​ക​ള്‍ ത​ണ്ണി​ത്തോ​ട് പോ​ലീ​സി​ല്‍ മു​ന്പും പ​ല​രും ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​തു​ക്കി തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു.
സി​പി​എം ഇ​ട​പെ​ല്‍ കാ​ര​ണം നി​ഷേ​ധി​ക്ക​പ്പെ​ട്ട നീ​തി ഈ ​കു​ടും​ബ​ത്തി​ന് സ​ഭ്യ​മാ​ക്കാ​ന്‍ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് ബി​ജെ​പി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. സൂ​ര​ജ്, കോ​ന്നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ജി. ​പി​ള്ള, ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​ഡി. ശ​ശി​ധ​ര​ന്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.