റാ​ന്നി​യി​ൽ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 64 ല​ക്ഷംകൂ​ടി
Wednesday, October 28, 2020 10:55 PM IST
റാ​ന്നി: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 64 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​താ​യി രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു.

ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ നേ​ര​ത്തെ അ​നു​വ​ദി​ച്ച റോ​ഡു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് ഇ​ത്ര​യും രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​ത്.

റോ​ഡു​ക​ളു​ടെ പേ​രി​നൊ​പ്പം പ​ഞ്ചാ​യ​ത്തും തു​ക ല​ക്ഷ​ത്തി​ലും ബ്രാ​ക്ക​റ്റി​ൽ ചു​വ​ടെ കൊ​ടു​ത്തി​രി​ക്കു​ന്നു. മ​ഠ​ത്ത​കം -മാ​ങ്ക​ൽ റോ​ഡ് (കൊ​റ്റ​നാ​ട് ,10), കു​ട​മു​രു​ട്ടി -കൊ​ച്ചു കു​ളം അം​ബേ​ദ്ക​ർ റോ​ഡ് (നാ​റാ​ണം​മൂ​ഴി 19), ഇ​ട​മ​ൺ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി - മ​ണ്ണി​ൽ പ​ടി റോ​ഡ് (പ​ഴ​വ​ങ്ങാ​ടി,10), ഐ​ക്കാ​ട്ടു​മ​ണ്ണി​ൽ പ​ടി - മ​ണ്ണി​ൽ പ​ടി റോ​ഡ് (അ​ങ്ങാ​ടി, 10) സി​എ​സ്ഐ പ​ള്ളി​പ്പ​ടി - പു​ള​ളി​ക്ക​ല് റോ​ഡ് (വെ​ച്ചൂ​ച്ചി​റ, 15)