കാ​യി​ക​താ​ര​ങ്ങ​ൾ ഒ​ത്തു​കൂ​ടി; "ര​ത്‌​ന​മ്മ ഓ​ട്ടോ" രാ​ജി​ക്ക് സ്വ​ന്തം
Wednesday, October 28, 2020 10:55 PM IST
തി​രു​വ​ല്ല: യൂ​ണി​വേ​ഴ്സി​റ്റി ഫു​ട്ബോ​ൾ താ​ര​മാ​യി​രു​ന്ന നി​ര​ണം സ്വ​ദേ​ശി വി.​പി. രാ​ജി​ക്ക് ജീ​വി​ത മാ​ർ​ഗം ഒ​രു​ക്കി സ​ഹ​ക​ളി​ക്കാ​രും ഗു​രു​നാ​ഥ​നും മാ​തൃ​ക​യാ​യി. തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ രാ​ജി പ​ഠി​ച്ചി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലെ ക​ളി​ക്കാ​രും അ​പ്പോ​ഴ​ത്തെ കാ​യി​ക വ​കു​പ്പ് മേ​ധാ​വി​യു​മാ​യി​രു​ന്ന ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​ജി​യെ സ​ഹാ​യി​ക്കാ​നും ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​നും ഒ​ത്തു​കൂ​ടി​യ​ത്.

താ​മ​സ​വും, പാ​ച​ക​വും, ചി​ല്ല​റ ക​ച്ച​വ​ട​വു​മാ​യാ​ണ് രാ​ജി​യും പ്രാ​യ​മു​ള്ള അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന​അ​ഞ്ചം​ഗ കു​ടും​ബം ഒ​രു മു​റി ക​ട​യ്ക്കു​ള്ളി​ൽ ക​ഴി​യു​ന്ന​ത്.

ഉ​പ​ജീ​വ​ന​ത്തി​നാ​യി ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി​യ​ത്. കൊ​റോ​ണ കാ​ല​ഘ​ട്ട​മാ​യ​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നു​ള്ള വ​രു​മാ​ന​വും നി​ല​ച്ചു. വി​വ​രം മ​ന​സി​ലാ​ക്കി ഡോ.​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ് എം​റ്റി​സി സ്പോ​ർ​ട്സ് അ​ലും​നി ഗ്രൂ​പ്പി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്തു ധനസമാഹരണം നടത്തി, വായ്പ തിരിച്ചടച്ചു. ബാ​ക്കി​യു​ള്ള 20082 രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഓ​ട്ടോ​റി​ക്ഷ രാ​ജി​യു​ടെ പേ​രി​ലാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മു​ണ്ടാ​യി. മാ​ത്യു കോ​ശി, കെ. ​ശ​ശി​ക​ല, സ്മി​താ സാ​റാ തു​ട​ങ്ങി​യ ക​ളി​ക്കാ​രു​ടെ​യും ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ് ഓ​ട്ടോ​റി​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ രേ​ഖ​ക​ളും താ​ക്കോ​ലും രാ​ജി​ക്ക് കൈ​മാ​റി.