വെ​ടി​വ​യ്ക്കാ​ൻ ആ​ളി​ല്ല, ന​ട​പ​ടി​ക​ളി​ൽ മെ​ല്ല​പ്പോ​ക്ക്
Wednesday, October 28, 2020 10:56 PM IST
പ​ത്ത​നം​തി​ട്ട: ശ​ല്യ​കാരികളായ കാ​ട്ടു​പ​ന്നി​ക​ളെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ലും വി​മു​ഖ​ത. വ​നം​വ​കു​പ്പും ത​ദ്ദേ​ശ​സ്ഥാ​പ​ന​വും ചേ​ർ​ന്നു തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ലെ ര​ണ്ട് വ​നം​ഡി​വി​ഷ​നു​ക​ളി​ലും ചു​രു​ക്കം ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ് ക​ർ​ഷ​ക ജാ​ഗ്ര​താ​സ​മി​തി പോ​ലും യോ​ഗം ചേ​ർ​ന്ന​ത്. നി​ല​വി​ലെ ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി ന​വം​ബ​ർ 17ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കേ പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ ലൈ​സ​ൻ​സു​ള്ള​വ​രെ ല​ഭി​ക്കാ​ത്ത​താ​ണ് ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ന്ന​തെ​ന്ന് വ​നം​വ​കു​പ്പ് വി​ശ​ദീ​ക​ര​ണം.

റാ​ന്നി വ​നം​ഡി​വി​ഷ​നി​ൽ ആ​റ് അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​രു​ന്നു. അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് അ​നു​മ​തി ന​ൽ​കി. ഇ​തി​ൽ ഒ​രാ​ൾ ഒ​രു പ​ന്നി​യെ ക​ഴി​ഞ്ഞ​ദി​വ​സം വെ​ടി​വ​ച്ചു. മ​റ്റൊ​രാ​ൾ വെ​ടി​വ​ച്ച പ​ന്നി​യെ പി​ന്നീ​ട് ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജാ​ഗ്ര​താ​സ​മി​തി​ക​ൾ വി​ളി​ച്ചു​കൂ​ട്ടേ​ണ്ട​തു​ണ്ട്. ഇ​തി​ന് പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ക്ക​ണം. കോ​ട്ടാ​ങ്ങ​ൽ, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം യോ​ഗം ചേ​ർ​ന്ന​ശേ​ഷം വ​നം​വ​കു​പ്പി​ന് ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ നി​യോ​ഗി​ക്കും. വ​നം​ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​വ​രെ കാ​ട്ടു​പ​ന്നി ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യി​ലൂ​ടെ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്ക​ണ​മെ​ങ്കി​ൽ ലൈ​സ​ൻ​സു​ള്ള കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ക​ർ​ഷ​ക ജാ​ഗ്ര​താ​സ​മി​തി​ക​ൾ വി​ളി​ച്ചു കൂ​ട്ടാ​ൻ പ​ന്നി​ശ​ല്യം ഏ​റെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളും ത​യ​റാ​യാ​ട്ടി​ല്ല. കോ​ന്നി വ​നം​ഡി​വി​ഷ​നി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. കോ​ന്നി​യി​ൽ ലൈ​സ​ൻ​സു​ള്ള ഒ​രാ​ൾ​ക്കു മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു പ്ര​തി​ദി​ന പ​രാ​തി​ക​ളേ​റു​ക​യു​മാ​ണ്.

ന​ട​പ​ടി​ക​ൾ പ്ര​ഹ​സ​ന​മാ​ണെ​ന്ന ആ​രോ​പ​ണം ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വി​ള​വ് ന​ശി​പ്പി​ക്കാ​നെ​ത്തു​ന്പോ​ൾ ഇ​വ​യെ കാ​ത്തി​രു​ന്ന് ഒ​ന്നി​നെ മാ​ത്രം വെ​ടി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​നം ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ൽ​പെ​ടു​ത്തി ന​ശി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​നു ത​ന്നെ അ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.