മേ​ച്ചി​റ ഗാ​ർ​ഹി​ക കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 30, 2020 11:03 PM IST
മാ​രാ​മ​ൺ: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മേ​ച്ചി​റ​യി​ൽ ന​ട​പ്പാ​ക്കു​ന്ന സൗ​ജ​ന്യ ഗാ​ർ​ഹി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു. പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. പ​തി​നാ​യി​രം ലി​റ്റ​റോ​ളം സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്കാ​ണ് നി​ർ​മി​ച്ച​ത്.
പൊ​തു കി​ണ​റ്റി​ൽ നി​ന്ന് ഇ​വി​ടേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്ത് സം​ഭ​രി​ച്ച​ശേ​ഷം ഓ​രോ വീ​ടു​ക​ളി​ലേ​യ്ക്കും ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന ന​ട​പ​ടി​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി വ​രു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ നി​ർ​വ​ഹി​ച്ചു. തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ക്രി​സ്റ്റ​ഫ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം ല​താ ച​ന്ദ്ര​ൻ, സ​ണ്ണി ക​രി​മ്പി​ൽ, ജോ​സ് ദാ​നി​യേ​ൽ, തോ​മ​സ് ജോ​ർ​ജ്, ബ​ഞ്ച​മി​ൻ തോ​മ​സ്, ജോ​ർ​ജ് തോ​മ​സ് മാ​വേ​ലി​ൽ, ജേ​ക്ക​ബ് ജോ​ർ​ജ് ക​രി​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.