കോ​വി​ഡി​നെ കൂ​ട്ടാ​തെ​യു​ള്ള യാ​ത്ര
Sunday, November 22, 2020 10:21 PM IST
പത്തനംതിട്ട: പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഉ​ള്ളി​ല്‍ ഒ​രു ആ​ധി​യു​ണ്ട്. ഒ​രു​വ​ര്‍​ഷ​ത്തോ​ള​മാ​യി നാ​ടി​നെ അ​ല​ട്ടു​ന്ന കോ​വി​ഡ് ത​ന്നെ.
കോ​വി​ഡ് എ​ങ്ങാ​നും പി​ടി​പെ​ട്ടാ​ല്‍ പി​ന്നീ​ടു​ള്ള കാ​ര്യം ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്കും ഓ​ര്‍​ക്കാ​ന്‍ വ​യ്യ. നെ​ഗ​റ്റീ​വ് ആ​കു​ന്ന​തു​വ​രെ മാ​ത്ര​മ​ല്ല, പി​ന്നീ​ട് ക്വാ​റ​ന്‍റൈ​നും എ​ല്ലാം​ക​ഴി​യു​മ്പോ​ഴേ​ക്കും പ്ര​ചാ​ര​ണം തീ​രും. ഇ​നി ഒ​പ്പ​മു​ള്ള​വ​രി​ലാ​രെ​ങ്കി​ലും രോ​ഗി​യാ​യാ​ലോ അ​വി​ടെ​യും ക്വാ​റ​ന്റൈ​ന്‍ ഭീ​ഷ​ണി ഉ​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് പ​ല​രു​ടെ​യും യാ​ത്ര.
മാ​സ്‌​ക് ധ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​യു​ടെ മു​ഖം കൃ​ത്യ​മാ​യി വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട​തി​നാ​ല്‍ ഇ​ട​യ്ക്ക് അ​തു മാ​റ്റി​വ​യ്‌​ക്കേ​ണ്ടി​വ​രും.
മാ​സ്‌​ക് ധ​രി​ക്കാ​തെ നി​ര​ത്തി​ലി​റ​ങ്ങി​യാ​ല്‍ പ​ഴി വേ​റെ​യും. ആ​കെ​പ്പാ​ടെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.
സാ​നി​റ്റൈ​സ​ര്‍ ഒ​ക്കെ ക​രു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ക്കെ ഉ​പ​യോ​ഗി​ക്കാ​ന്‍ എ​പ്പോ​ഴും ഓ​ര്‍​ത്തെ​ന്നു​വ​രി​ല്ല. പ​ഴ​യ​രീ​തി​യി​ല്‍ ഹ​സ്ത​ദാ​ന​ത്തി​നോ കെ​ട്ടി​പ്പി​ടു​ത്ത​ത്തി​നോ അ​നു​മ​തി​യി​ല്ലാ​ത്ത​തും കു​ഴ​യ്ക്കു​ന്നു. ആ​കെ​പ്പാ​ടെ ഒ​രു അ​സ്വ​സ്ഥ​ത​യി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.
യോ​ഗ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​മൊ​ക്കെ ഇ​പ്പോ​ള്‍ മ​റ​ന്ന മ​ട്ടാ​ണ്. ക​ണ്‍​വ​ന്‍​ഷ​നു​ക​ളി​ല്‍ പ​രി​ധി​യി​ല്ലാ​തെ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്. സാ​മൂ​ഹി​ക അ​ക​ല​മൊ​ക്കെ ഇ​ല്ലാ​താ​യി. നേ​താ​ക്ക​ളു​ടെ പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ള്‍​ക്കും തീ​യ​തി​ക​ളാ​യി​ട്ടു​ണ്ട്.