ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 60 പേ​ര്‍, കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ റാ​ന്നി​യി​ൽ
Monday, November 23, 2020 10:39 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 60 സ്ഥാ​നാ​ര്‍​ഥി​ക​ള്‍. പ​ത്രി​ക സ​മ​ർ​പ്പി​ച്ച​വ​രി​ൽ 16 പേ​ര്‍ പി​ന്മാ​റി. മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 26 സ്ത്രീ​ക​ളും 34 പു​രു​ഷ​ന്മാ​രു​മാ​ണ്.
ഏ​റ്റ​വും കൂ​ടു​ല്‍ പേ​ര്‍ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് റാ​ന്നി ഡി​വി​ഷ​നി​ലാ​ണ്. ഏ​ഴു​പേ​രാ​ണ് റാ​ന്നി ഡി​വി​ഷ​നി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. ഒ​രാ​ള്‍ മാ​ത്ര​മാ​ണ് പ​ത്രി​ക പി​ന്‍​വ​ലി​ച്ച​ത്. പു​ളി​ക്കീ​ഴ്, മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, ചി​റ്റാ​ര്‍, മ​ല​യാ​ല​പ്പു​ഴ, കൊ​ടു​മ​ണ്‍, പ​ള്ളി​ക്ക​ല്‍, കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് മൂ​ന്നു​പേ​ര്‍ വീ​ത​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.
അ​ങ്ങാ​ടി, കോ​ന്നി, പ്ര​മാ​ടം, കു​ള​ന​ട, ഇ​ല​ന്തൂ​ര്‍, കോ​യി​പ്രം ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് നാ​ലു​പേ​ര്‍ വീ​ത​വും, ഏ​നാ​ത്ത് ഡി​വി​ഷ​നി​ലേ​ക്ക് അ​ഞ്ചു​പേ​രും മ​ത്സ​രി​ക്കു​ന്നു​ണ്ട്.
കോ​ന്നി, ഏ​നാ​ത്ത്, ഇ​ല​ന്തൂ​ര്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ര​ണ്ടു​പേ​ര്‍ വീ​ത​വും ആ​നി​ക്കാ​ട്, അ​ങ്ങാ​ടി, ചി​റ്റാ​ര്‍, പ്ര​മാ​ടം, കൊ​ടു​മ​ണ്‍, പ​ള്ളി​ക്ക​ല്‍, കു​ള​ന​ട, കോ​ഴ​ഞ്ചേ​രി, കോ​യി​പ്രം ഒ​രാ​ള്‍ വീ​ത​വും പ​ത്രി​ക പി​ന്‍​വ​ലി​ച്ചു.